Flash News

കശ്മീരിലെ മുസ്ലീങ്ങളെയും പഞ്ചാബിലെ സിക്കുകാരെയും ന്യൂനപക്ഷമായി കണക്കാക്കാനാകുമോയെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : കശ്മീരിലെ മുസ്ലീങ്ങളെയും പഞ്ചാബിലെ സിക്കുകാരെയും ന്യൂനപക്ഷമായി കണക്കാക്കാനാകുമോയെന്ന്  സുപ്രീംകോടതി. കശ്മീരില്‍ ഭൂരിപക്ഷമുള്ള മുസ്ലീങ്ങളെ ഇപ്പോഴും ന്യൂനപക്ഷമായി കണക്കാക്കാനാകൂമോ എന്നും മേഘാലയത്തില്‍ ക്രിസ്ത്യാനികളെ ന്യൂനപക്ഷമായി കണക്കാക്കാനാകുമോ എന്നുമാണ് കോടതി ചോദിച്ചത്.
പഞ്ചാബിലെ സിക്ക് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ സിക്ക് മതക്കാര്‍ക്ക് 50 ശതമാനം സംവരണം അനുവദിക്കാനാവില്ലെന്ന പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധിയുടെ നിയമസാധുത പരിശോധിക്കുന്നതിനായുള്ള കേസ് പരിഗണിക്കവേയാണ് കോടതി ഇത്തരമൊരു ചോദ്യം ഉന്നയിച്ചത്. ചീഫ് ജസ്റ്റിസ് ടി എസ് താക്കൂറിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് ചോദ്യം.

രാജ്യത്തെ മൊത്തം ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷങ്ങളെ കണക്കാക്കുന്ന നിലവിലെ രീതിയ്ക്കു പകരം സംസ്ഥാനാടിസ്ഥാനത്തിലുള്ള സ്ഥിതിയുടെ അടിസ്ഥാനത്തിലല്ലേ ന്യൂനപക്ഷങ്ങളെ തീരുമാനിക്കേണ്ടത് എന്ന ചോദ്യമാണ് കോടതി മുന്നോട്ടു വച്ചിട്ടുള്ളത്.









Next Story

RELATED STORIES

Share it