കശുവണ്ടി ഫാക്ടറികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ നടപടി

തിരുവനന്തപുരം: കൊല്ലം ജില്ലയിലെ അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നിയമസഭയെ അറിയിച്ചു.
കശുവണ്ടി മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ബന്ധപ്പെട്ട ബാങ്കുകളുടെ സ്റ്റിയറിങ് കമ്മിറ്റി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. യോഗത്തില്‍ സര്‍ക്കാരിന്റെ പ്രതിനിധികളും പങ്കെടുക്കും. ഫാക്ടറികള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ തോട്ടണ്ടി സുതാര്യമായ ടെന്‍ഡര്‍ നടപടികളിലൂടെ പുറത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതിന് ധനവകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്. ഇതിനകം കശുവണ്ടി ഫാക്ടറികള്‍ക്കായി 15 കോടിയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ബാക്കി തുകവൈകാതെ നല്‍കുമെന്ന് ധനവകുപ്പ് അറിയിച്ചതായും മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി.
Next Story

RELATED STORIES

Share it