Kollam Local

കശുവണ്ടി തൊഴിലാളികള്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി

കാവനാട്: കശുവണ്ടി ഫാക്ടറികള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുക, തൊഴിലും കൂലിയും സംരക്ഷിക്കുക, നിയമനിഷേധം അവാസനിപ്പിക്കുക, വ്യവസായത്തിലെ പ്രതിസന്ധി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കശുഅണ്ടി തൊഴിലാളി കേന്ദ്രകൗണ്‍സില്‍ (എഐടിയുസി) സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ച് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
മിനിമം കൂലി 18,000 രൂപയാക്കുക, ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ 3000 രൂപയാക്കുക, സ്ത്രീതൊഴിലാളികളുടെ പ്രസവകാല വേതനം ഒന്‍പത് മാസമാക്കുക, ഗ്രാറ്റുവിറ്റി 30 ദിവസമായി ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഫെബ്രുവരി 25 മുതല്‍ 28 വരെ കോയമ്പത്തൂരില്‍ നടക്കുന്ന എഐടിയുസി സമ്മേളനം ഉയര്‍ത്തുമെന്ന് കെ പി രാജേന്ദ്രന്‍ പറഞ്ഞു.
ഇതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനായി ഈ മാസം 23ന് സെക്രട്ടേറിയേറ്റ് പടിക്കല്‍ സത്യഗ്രഹ സമരം സംഘടിപ്പിച്ചിട്ടുണ്ടെന്നും കെ പി രാജേന്ദ്രന്‍ അറിയിച്ചു.
പരമ്പരാഗത വ്യവസായികളെ തകര്‍ക്കുന്ന നിലപാടാണ് യുഡിഎഫ് സര്‍ക്കാര്‍ അവരുടെ ഭരണകാലയളവില്‍ കൈക്കൊണ്ടിട്ടുള്ളതെന്ന് തുടര്‍ന്ന് സംസാരിച്ച സിപിഐ ജില്ലാ സെക്രട്ടറി ആര്‍ രാമചന്ദ്രന്‍ പറഞ്ഞു. കേന്ദ്ര കൗണ്‍സില്‍ പ്രസിഡന്റ് എ ഫസലുദ്ദീന്‍ഹക്ക് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി അഡ്വ. ജി ലാലു, ജാഥാക്യാപ്ടന്‍ അഡ്വ. എന്‍ അനിരുദ്ധന്‍, ജാഥാഅംഗം കൂടിയായ മുന്‍ എംഎല്‍എ എന്‍ രാജന്‍, സിപിഐ ദേശീയ കൗണ്‍സില്‍ അംഗം ജെ ചിഞ്ചുറാണി, എഐടിയുസി ജില്ലാ സെക്രട്ടറി കെഎസ് ഇന്ദുശേഖരന്‍നായര്‍ എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it