ernakulam local

കവര്‍ച്ചക്കേസിലെ പ്രതികള്‍ അറസ്റ്റില്‍

കൊച്ചി: വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും അപഹരിച്ച കേസിലെ ആറു പ്രതികള്‍ പിടിയില്‍. പത്മ ജങ്ഷനില്‍ ഫോര്‍മോസ്റ്റ് ടെക്‌സ്‌റ്റൈല്‍സിനു സമീപമുള്ള ഇറ്റാലിയന്‍ ഹോസ്റ്റലില്‍ താമസിക്കുന്ന മലപ്പുറം സ്വദേശി ജിംഷാദ് റഹ്മാന്റെയും സുഹൃത്തുക്കളുടെയും ഫോണും പണവുമാണ് അപഹരിക്കപ്പെട്ടത്.
നെടുമുടി കൈനക്കര തൈവീട്ടില്‍ ചേന്നങ്കരി പാലത്തിക്കാട് അമ്പലത്തിനു സമീപത്തെ നിമിഷ് (23), മുഖത്തല മുരാരി ക്ഷേത്രത്തിനു സമീപത്തെ രാഖി ഭവനില്‍ രാഹുല്‍ (20), കൊല്ലം നാവായിക്കുളം മണ്ണാറയ്ക്കല്‍ വീട്ടില്‍ ഷഹിന്‍ (22), 17 വയസുള്ള രണ്ടുപേര്‍, കൊല്ലം കണ്ണനല്ലൂര്‍ തൈക്കാവിനു സമീപമുള്ള മോദിമുക്ക് വലയിന്‍ പുത്തന്‍വീട്ടില്‍ അക്ബര്‍ഷാ (20) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞയാഴ്ച രാത്രി പത്തരയോടെ പ്രതികള്‍ വടിവാളും ബിയര്‍ ബോട്ടിലും പട്ടിക കഷണങ്ങളുമായി പത്മ ജങ്ഷനിലുള്ള ഇറ്റാലിയന്‍ ഹോസ്റ്റലില്‍ ജിംഷാദ് റഹ്മാനും കൂട്ടുകാരും താമസിക്കുന്ന ഡോര്‍മെറ്ററിയില്‍ കടന്ന് അകത്തുനിന്നും വാതില്‍ കുറ്റിയിട്ട് ഭീഷണിപ്പെടുത്തി മുറിക്കകത്ത് തൂക്കിയിട്ടിരുന്ന പരാതിക്കാരന്റെ പാന്റ്‌സിന്റെ പോക്കറ്റില്‍നിന്ന് 12,000 രൂപയും 26,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണുകളും ബലമായി പിടിച്ചുവാങ്ങുകയായാരുന്നു. ജിംഷാദ് റഹ്മാന്റെ പരാതിയില്‍ സെന്‍ട്രല്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരവെ പ്രതികളെ പല സ്ഥലത്തുനിന്നുമായി അറസ്റ്റുചെയ്തു. സയഒന്നാം പ്രതി നിമിഷ്, മൂന്നാം പ്രതി രാഹുല്‍ നാലാം പ്രതി ഷഹിന്‍ എന്നിവരെ സൗത്ത് റെയ്ല്‍വെ സ്‌റ്റേഷന്‍ ഭാഗത്തുനിന്നും അക്ബര്‍ഷായെ മറൈന്‍ഡ്രൈവില്‍നിന്നും സെന്‍ട്രല്‍ പോലിസ് എസ്‌ഐ വി വിമലും സംഘവും പിടികൂടുകയായിരുന്നു.
ഡെപ്യൂട്ടി കമ്മീഷണര്‍ ഹരിശങ്കറുടെ നേതൃത്വത്തില്‍ ജില്ലാ അസിസ്റ്റന്റ് കമ്മീഷണര്‍ സുരേഷ്‌കുമാര്‍, സെന്‍ട്രല്‍ സിഐ രാജ്കുമാര്‍, എറണാകുളം എസ്‌ഐ വി വിമല്‍, എസ്‌ഐ മണി, സിവില്‍ പോലിസ് ഓഫിസര്‍മാരായ ജഗതി, ഓസ്റ്റിന്‍ കഡുദൂസ്, വിനോദ് കരീം, രാജേഷ് എന്നിവര്‍ അടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. ബാക്കി പ്രതികള്‍ക്കായുള്ള അന്വേഷണം ശക്തമാക്കി. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Next Story

RELATED STORIES

Share it