കള്ളവോട്ടിന് ആഹ്വാനം: കെ സുധാകരന് എതിരേ കേസ്

കാഞ്ഞങ്ങാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്‌തെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവും ഉദുമ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ കെ സുധാകരനെതിരേ ബേക്കല്‍ പോലിസ് കേസെടുത്തു. ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി(രണ്ട്)യുടെ നിര്‍ദേശപ്രകാരമാണു നടപടി. യുഡിഎഫ് യോഗത്തില്‍ സുധാകരന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരേ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ കെ വി കുഞ്ഞിരാമനാണ് ജില്ലാ പോലിസ് ചീഫിനു പരാതിനല്‍കിയത്. തുടര്‍ന്ന് കേസെടുക്കാന്‍ അനുമതിതേടി ഹൊസ്ദുര്‍ഗ് കോടതിയെ സമീപിക്കുകയായിരുന്നു. അതേസമയം, ഭയപ്പെടുത്താനാവില്ലെന്നും കേസിനെ നിയമപരമായി നേരിടുമെന്നും സുധാകരന്‍ പറഞ്ഞു. കള്ളവോട്ടില്‍ ആദ്യം കേസെടുക്കേണ്ടത് മുഖ്യമന്ത്രിക്കെതിരേയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it