Flash News

കള്ളപ്പണമിടപാട്; ഗായിക റിമി ടോമിയുടെ വീട്ടില്‍ റെയ്ഡ്

കള്ളപ്പണമിടപാട്; ഗായിക റിമി ടോമിയുടെ വീട്ടില്‍ റെയ്ഡ്
X
rimi

കൊച്ചി: കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഗായിക റിമി ടോമിയടക്കം 10 പേരുടെ വീട്ടില്‍  റെയ്ഡ് നടത്തുന്നു.
റിമി ടോമി, അഡ്വ വിനോദ് കുട്ടപ്പന്‍, മഠത്തില്‍ രഘു, ജോണ്‍ കുരുവിള എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്് ആദായ നികുതി വകുപ്പ് നടത്തിയ നിരീക്ഷണത്തെ തുടര്‍ന്നാണ് റെയ്ഡ്. റിമി ടോമി വിദേശത്ത് നിന്ന് പണമിടപ്പാട് നടത്തിയതായും രണ്ടു കോടിയലധികം പണം ഇടപാട് നടത്താന്‍ ശ്രമിച്ചതായും കണ്ടെത്തിയിട്ടുണ്ട്.  സ്ഥാനാര്‍ത്ഥികളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടന്നതായും കണ്ടെത്തിയിട്ടുണ്ട്.
അഡ്വ വിനോദ് കുട്ടപ്പന്‍ വിദേശത്ത് നിന്നും ഇടപാട് നടത്തി 50 കോടിയലധികം രൂപ കൈയില്‍ വച്ചതായും കണ്ടെത്തിയിട്ടുണ്ട്. റിമി ടോമി അഡ്വ വിനോദ് കുട്ടപ്പനുമായി സാമ്പത്തിക ഇടപാട് നടത്താന്‍ ശ്രമിച്ചതായും ആരോപണം ഉണ്ട്.
Next Story

RELATED STORIES

Share it