കള്ളപ്പണം വെളുപ്പിക്കാന്‍ സംവിധാനം

ന്യൂഡല്‍ഹി: അനധികൃത സമ്പാദ്യം കൈവശമുള്ള ഇന്ത്യക്കാര്‍ക്ക് സമ്പത്ത് നിയമാനുസൃതമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംവിധാനം ഒരുക്കുന്നു. കൈവശമുള്ള സമ്പാദ്യത്തിന്റെ 45 ശതമാനം പിഴയും നികുതിയുമടച്ച് കണക്കില്‍പ്പെടാത്ത സമ്പാദ്യങ്ങള്‍ നിയമവിധേയമാക്കാനുള്ള ഓണ്‍ലൈന്‍ ജാലകം ഇന്നുമുതല്‍ പ്രവര്‍ത്തനമാരംഭിക്കും. നാലു മാസം വരെ കേന്ദ്രസര്‍ക്കാരിന്റെ ഈ സേവനം ലഭ്യമാവും. വരുമാനം വിളംബര പദ്ധതി (ഐഡിഎസ്) പ്രകാരമാണ് സര്‍ക്കാര്‍ കള്ളപ്പണം പിടികൂടാനായി ഇത്തരമൊരു സംരംഭമൊരുക്കുന്നത്. എന്നാല്‍, അഴിമതിപ്പണവും കള്ളപ്പണവും വെളുപ്പിക്കാനുള്ള അവസരമായി ഇതിനെ മുതലെടുക്കുന്നത് ധനമന്ത്രാലയം വിലക്കും.
'ഡിസ്‌ക്ലോസര്‍ വിന്‍ഡോ'യുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള ഓണ്‍ലൈന്‍ പരിപാടികളും ധനമന്ത്രാലയം നടത്തും. ചുരുങ്ങിയ കാലത്തെ ഈ പദ്ധതിയിലൂടെ വരുമാനം നിയമാനുസൃതമാക്കണമെന്ന് ധനമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it