Business

കള്ളപ്പണം വെളിപ്പെടുത്തിയ വകയില്‍ ലഭിച്ചത് 2428.4 കോടി രൂപ

കള്ളപ്പണം വെളിപ്പെടുത്തിയ വകയില്‍ ലഭിച്ചത് 2428.4 കോടി രൂപ
X
black-money-generic_650x400_81435806469

ന്യൂഡല്‍ഹി : കണക്കില്‍പ്പെടാത്ത പണം വെളിപ്പെടുത്താനുള്ള  പദ്ധതി (വണ്‍ടൈം കംപ്ലയന്‍സ് വിന്‍ഡോ) വഴി ഇക്കഴിഞ്ഞവര്‍ഷം കേന്ദ്രസര്‍ക്കാര്‍  പിരിച്ചെടുത്തത് 2428.4 കോടി രൂപ. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് പുറത്തുവിട്ട കണക്കാണിത്. പ്രതീക്ഷിച്ചതിലും വളരെ കുറഞ്ഞ തുകയാണിത്.

കള്ളപ്പണം പുറത്തുകൊണ്ടുവരാനുള്ള നടപടികളുടെ ഭാഗമായ പദ്ധതിയിലൂടെ നടത്തിയ 644 പ്രഖ്യാപനങ്ങളിലൂടെയാണ് ഈ തുക പിരിച്ചെടുത്തത്. പദ്ധതിയനുസരിച്ച് പണം പുറത്തെടുത്തവരില്‍ നിന്ന് ഈടാക്കിയ നികുതിയും പലിശയും അടങ്ങിയതാണിത്. കീഴടങ്ങിയവരില്‍ നിന്ന്് ആസ്തിയുടെ 30 ശതമാനമാണ് നികുതി ഈടാക്കിയത്്. 30 ശതമാനത്തോളം പിഴയും ചുമത്തിയിരുന്നു.

ഡിസംബര്‍ 31 വരെയാണ് പദ്ധതി നിലവിലുണ്ടായിരുന്നത്്. ഈ തീയതിക്കു ശേഷവും ചിലര്‍ കള്ളപ്പണം വെളിപ്പെടുത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച കണക്കുകള്‍ കൂടിയാകുമ്പോള്‍ പിരിഞ്ഞുകിട്ടിയ തുക ഇനിയും ഉയരുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം കള്ളപ്പണം പൂഴ്ത്തിവെച്ചതായി ആദായനികുതിവകുപ്പിന് നേരത്തേ തെളിവുകള്‍ ലഭിച്ച ചിലരും പദ്ധതിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ച് സ്വത്ത് വെളിപ്പെടുത്തിയിരുന്നു.
കുറഞ്ഞ ശിക്ഷാനടപടികള്‍ പ്രതീക്ഷിച്ച ഇത്തരക്കാരുടെ അപേക്ഷകള്‍ അധികൃതര്‍ തള്ളിക്കളഞ്ഞു. ഇക്കാരണത്താലാണ് തുക കുറഞ്ഞുപോയതെന്നാണ് അധികൃതര്‍ വിശദീകരിച്ചത്.
പദ്ധതിയില്‍ ചേരാത്ത കള്ളപ്പണക്കാര്‍ ഇനിമേല്‍ പിടിയിലാവുകയാണെങ്കില്‍ സ്വത്തിന്റെ 120 ശതമാനം നികുതിയും പിഴയും നല്‍കേണ്ടി വരും. ഇതോടൊപ്പം പത്തു വര്‍ഷം വരെ തടവുശിക്ഷയും ലഭിച്ചേക്കാം.
Next Story

RELATED STORIES

Share it