കള്ളപ്പണം: വിദേശനിക്ഷേപങ്ങളുടെ വിവരം തേടും

ന്യൂഡല്‍ഹി: രാജ്യത്ത് കള്ളപ്പണമെത്തുന്നതു തടയുന്നതിന്റെ ഭാഗമായി വിദേശനിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങള്‍ റിസര്‍വ് ബാങ്ക് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കു നല്‍കും. റവന്യൂ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന സാമ്പത്തിക കുറ്റങ്ങള്‍ പരിശോധിക്കുന്ന സര്‍ക്കാര്‍ സംഘങ്ങളുടെ യോഗത്തിലാണ് ഈ തീരുമാനം. രഹസ്യാന്വേഷണ ബ്യൂറോ (ഐബി), റിസര്‍ച്ച് ആന്റ് അനാലിസിസ് വിങ് (റോ) എന്നിവയ്ക്കാണ് റിസര്‍വ് ബാങ്ക് വിദേശനിക്ഷേപകരെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുക. കമ്പനികളുടെ നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കേന്ദ്ര ധനമന്ത്രാലയത്തിനു കീഴിലുള്ള കേന്ദ്ര സാമ്പത്തിക രഹസ്യാന്വേഷണ ബ്യൂറോ (സിഇഐബി) ശേഖരിക്കണമെന്നാണു യോഗത്തിന്റെ നിര്‍ദേശം.
Next Story

RELATED STORIES

Share it