കള്ളപ്പണം: ഭുജ്ബലിന്റെ മകനെതിരേ ജാമ്യമില്ലാ വാറന്റ്

മുംബൈ: കള്ളപ്പണം വെളുപ്പിച്ച കേസില്‍ മഹാരാഷ്ട്ര മുന്‍ മന്ത്രി ഛഗന്‍ ഭുജ്ബലിന്റെ മകന്‍ പങ്കജ് ഭുജ്ബലിനെതിരേ പ്രത്യേക കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ഡല്‍ഹിയില്‍ ന്യൂ മഹാരാഷ്ട്ര സദന്‍ നിര്‍മാണവുമായി ബന്ധപ്പെട്ടതാണ് കേസ്. കേസിലെ പ്രതികളായ ചില സ്വകാര്യ വ്യക്തികള്‍ക്കെതിരേയും ജാമ്യമില്ലാവാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഫയല്‍ ചെയ്ത കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി. കേസിലെ പ്രതികളായ ഛഗന്‍ ഭുജ്ബല്‍, മരുമകന്‍ സമീര്‍ എന്നിവരുടെ ജുഡീഷ്യല്‍ കസ്റ്റഡി കോടതി മെയ് 11 വരെ നീട്ടി.
ഭുജ്ബല്‍മാരുടെ 131.86 കോടി വരുന്ന സ്വത്ത് കണ്ടുകെട്ടിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it