Kollam Local

കള്ളനോട്ട്; ബംഗ്ലാദേശില്‍ നിന്ന് എത്തിച്ചതെന്ന് സൂചന

കൊല്ലം: മൂന്നുമാസം കരുനാഗപ്പള്ളിയില്‍ നിന്നും പിടികൂടിയ കള്ളനോട്ടുകള്‍ ബംഗ്ലാദേശില്‍ നിന്നും എത്തിച്ചതാണെന്ന് പോലിസിന് സൂചന ലഭിച്ചു. കേസില്‍ ബംഗാള്‍ സ്വദേശിയായ മര്‍ത്തൂജി(28)നെ ഐബി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്നാണ് നോട്ട് എത്തിച്ചത് ബംഗ്ലാദേശില്‍ നിന്നാണെന്ന് വിവരം പോലിസിന് ലഭിച്ചത്. കള്ളനോട്ട് കേസുകള്‍ അന്വേഷിക്കുന്ന എന്‍ഐഎയുടെ പ്രത്യേക സംഘം അടുത്ത ദിവസം തന്നെ മര്‍ത്തൂജിന് വീണ്ടും ചോദ്യം ചെയ്യും.

കരുനാഗപ്പള്ളി പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ കള്ളനോട്ടുകള്‍ വിതരണം ചെയ്ത കേസിലെ പ്രതികളായ സാദികൂള്‍, സജികൂള്‍ എന്നിവരെ കരുനാഗപ്പള്ളി പോലിസ് മൂന്ന് മാസം മുമ്പ് അറസ്റ്റ് ചെയ്ത് രണ്ടുലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തിരുന്നു.
അന്വേഷണത്തില്‍ പശ്ചിമബംഗാള്‍ സ്വദേശികളായ റബിയൂള്‍ അലി, മര്‍തൂജ് എന്നിവരായിരുന്നു അറസ്റ്റിലായവര്‍ക്ക് കള്ളനോട്ടുകള്‍ എത്തിച്ചതെന്ന് മനസിലായതിനെ തുടര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പ്രത്യേകസംഘം രൂപീകരിച്ചിരുന്നു.
ഈ സംഘമാണ് മര്‍തൂജിനെ ബംഗാളില്‍ നിന്നും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കേസില്‍ ഏഴാം പ്രതിയാണ് ഇയാള്‍.
Next Story

RELATED STORIES

Share it