Flash News

കള്ളനോട്ട് കേസില്‍ മലയാളിയെ യു.എ.ഇ. സുപ്രീം കോടതി വെറുതെ വിട്ടു

ഷാര്‍ജ:  കള്ളനോട്ട് കേസില്‍ കുടുങ്ങി നാല് മാസം തടവ് ശിക്ഷ അനുഭവിച്ച മലയാളിയെ കുറ്റക്കാരനല്ലെന്ന് കണ്ട് യു.എ.ഇ. സുപ്രീം കോടതി വെറുതെ വിട്ടു. ഷാര്‍ജയിലെ ഒരു സ്വകാര്യ പണ വിനിമയ സ്ഥാപനത്തില്‍ ജോലി നോക്കുകയായിരുന്ന മലപ്പുറം എടപ്പാള്‍ സ്വദേശി  അബ്ദുല്‍ റഷീദിനാണ് കഴിഞ്ഞ ദിവസം മോചിതനായത്.
ഇക്കഴിഞ്ഞ ജൂണ്‍ മൂന്നിനായിരുന്ന കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഈ സ്ഥാപനത്തില്‍ നിന്നും കൊല്ലം കുണ്ടറ സ്വദേശി വാങ്ങി കൊണ്ട് പോയ 15,000 രൂപ മകന്റെ വിദ്യാഭ്യാസ വായ്പ അടക്കാന്‍ അദ്ദേഹത്തിന്റെ ഭാര്യ സറ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കുണ്ടറ ശാഖയില്‍ അടക്കാന്‍ എത്തിയപ്പോള്‍ ബാങ്ക് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് പിടികൂടുകയും 5 ദിവസം കസ്റ്റഡിയില്‍ വെക്കുകയും ചെയ്തിരുന്നു. ആയിരത്തിന്റെ ഒമ്പതെണ്ണമാണ് കള്ള നോട്ടുകളായിട്ടുണ്ടായിരുന്നത്.

ഇതേ തുടര്‍ന്ന് കുണ്ടറ സ്വദേശി ഷാര്‍ജയിലെ പണ വിനിമയ സ്ഥാപനത്തിനെതിനെതിരെ ഷാര്‍ജ അല്‍ ഗര്‍ബ്്് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് റഷീദിനെ പിടികൂടുകയായിരുന്നു. റഷീദിനെ നിരന്തരം ചോദ്യും ചെയ്തിട്ടും അദ്ദേഹത്തിന്റെ താമസ സ്ഥലത്ത് തിരച്ചില്‍ നടത്തിയിട്ടും തെളിവുകളൊന്നും കണ്ടെത്തിയിരുന്നില്ല. 58 ദിവസം ഷാര്‍ജ അല്‍ ഗര്‍ബ് സ്‌റ്റേഷനിലും 77 ദിവസം അബുദബി അല്‍ വത്ബ സെന്ററല്‍ ജയിലിലുമായിരുന്നു റഷീദ് തടവില്‍ കഴിഞ്ഞിരുന്നത്. ഷാര്‍ജയിലെ മുഹമ്മദ് സല്‍മാന്‍ ലീഗല്‍ കണ്‍സട്ടന്‍സിയിലെ അഭിഭാഷകനായ അബ്ദുല്ല മുഹമ്മദ് സല്‍മാന്‍ മര്‍സൂഖിയാണ് അബ്ദുല്‍ റഷീദിന് വേണ്ടി കോടതിയില്‍ ഹാദരായത്. റഷീദ് കുറ്റക്കാരനല്ലെന്ന് തെളിഞ്ഞതിനാല്‍ പഴയ ജോലിയില്‍ തുടരാനും സ്ഥാപനം അനുവദിച്ചു.
Next Story

RELATED STORIES

Share it