കള്ളക്കേസില്‍ കുടുക്കി പോലിസ് ഭീഷണിപ്പെടുത്തുന്നതായി പരാതി
BY Sumeera SMR24 May 2016 5:12 AM GMT
Sumeera SMR24 May 2016 5:12 AM GMT
പത്തനംതിട്ട: കള്ളക്കേസുകളില്‍ കുടുക്കിയ ശേഷം ഗൂണ്ടാ ആക്ടില്പ്പെടുത്തുമെന്ന് പോലിസ് ഭീഷണി മുഴക്കുന്നതായി പരാതി.
മെഴുവേലി സ്വദേശി നോബിള്‍ മാത്യു ഇത് സംബന്ധിച്ച് പന്തളം പോലിസിനെതിരേ ജില്ലാ കലക്ടര്‍ക്ക് പരാതി നല്കി.
മാര്‍ച്ച് എട്ടിന് വൈകീട്ട് നാലോടെ തുമ്പമണ്‍ ചക്കിട്ടപ്പടിയില് ബസ് കാത്തുനില്‍ക്കുകയായിരുന്ന തന്നെ പന്തളം എസ്ഐ സൂഫിയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം ബലമായി പിടിച്ച് ജീപ്പില്‍ കയറ്റി സ്റ്റേഷനിലെത്തിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതായി നോബിള്‍ മാത്യു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒമ്പതിന് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ താന്‍ മര്‍ദ്ദനത്തെ പറ്റി പരാതി പറഞ്ഞു.
ഇതുസംബന്ധിച്ച് കോടതി പരിഗണിച്ചുവരികേ തനിക്കെതിരേ അടൂര്‍ ആര്‍ഡിഒ കോടതിയില്‍ വീണ്ടും കേസെടുത്തു. ഈ കേസുകളില്‍ ജാമ്യം എടുത്തു പുറത്തിറങ്ങിയ തന്നെ ഗുണ്ടാ ആക്ടില്പ്പെടുത്തുമെന്ന് പോലിസ് ഭീഷണിപ്പെടുത്തുകയാണെന്നും നോബിള്‍ പരാതിയില്‍ പറയുന്നു.

Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT