കളി കാര്യമായി; കൂട്ടുകാരന്റെ ഇടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ചു
BY swapna en4 March 2016 7:39 AM GMT
X
swapna en4 March 2016 7:39 AM GMT
കൊല്‍ക്കത്ത: കൂട്ടുകാരുമായി തമാശക്ക് അടികൂടുന്നതിനിടെ സുഹൃത്തിന്റെ കൈമുട്ട്കൊണ്ടുള്ള ഇടിയേറ്റ് 15കാരനായ വിദ്യാര്‍ത്ഥി ദാരുണമായി മരിച്ചു. കൊല്‍ക്കത്തയിലെ ട്യൂഷന് സെന്ററില്‍ വിദ്യാര്‍ത്ഥിയായിരുന്ന മായങ്ക് സുരേഖാണ് ഇടിയേറ്റ് മരിച്ചത്. സ്വകാര്യ ട്യൂഷന് സെന്ററില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
ക്ലാസില്‍ ഒപ്പമുണ്ടായിരുന്ന ആറ് സുഹൃത്തുകള്‍ക്കൊപ്പം ഇടവേള സമയത്താണ് മായങ്ക് തമാശക്ക് അടിപിടികൂടിയത്. ഇതിനിടെ കൂട്ടുകാരിലൊരാള്‍ മുട്ടുകൈ കൊണ്ട് മായങ്കിന്റെ നെഞ്ചില്‍ ആഞ്ഞു കുത്തുകയായിരുന്നു. കുത്തേറ്റു കുഴഞ്ഞു വീണ മായങ്കിനെ സമീപവാസികള്‍ ആശുപത്രിയിലെത്തിച്ചങ്കിലും ജീവന്‍രക്ഷിക്കാനായില്ല. അപ്രതീക്ഷിതമായ നെഞ്ചില്‍ ഏറ്റ ക്ഷതമാണ് മരണത്തിന് കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മായങ്കും അവനെ മര്‍ദ്ദിച്ച കുട്ടിയും വര്‍ഷങ്ങളായി അടുത്ത സുഹൃത്തുകളായിരുന്നു. സംഭവ ശേഷം മായങ്കിനെ ഇടിച്ചെന്ന് പറയുന്ന കുട്ടി അപ്രത്യക്ഷനായെന്നാണ് റിപ്പോര്‍ട്ട്.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT