Alappuzha local

കളിത്തട്ട് ജങ്ഷനില്‍ അപകടം പതിവായി

മാരാരിക്കുളം: ദേശിയപാതയില്‍ മാരാരിക്കുളം കളിത്തട്ട് ജങ്ഷനില്‍ അപകടം പതിവായി.നാല്‍ക്കവലയില്‍ ഗതാഗത നിയന്ത്രണ സംവിധാനമില്ലാത്തതാണ് പ്രധാന പ്രശ്‌നം. ദേശിയപാത മുറിച്ച് കടക്കുന്നതാണ് ഇവിടെ ഏറ്റവും പ്രയാസമുള്ള കാര്യം. മാരാരിക്കുളം ക്ഷേത്രം, റെയില്‍വേസ്‌റ്റേഷന്‍, ബി എഡ് കോളജ്, മാരാരാിക്കുളം ബീച്ച് എന്നിവടങ്ങളിലേക്ക് തിരിയുന്നത് കളിത്തട്ട് ജങ്ഷനിലാണ്. ദേശിയപാതയിലൂടെ അമിത വേഗതയില്‍ എത്തുന്ന വാഹനങ്ങള്‍ റോഡ് മുറിച്ച് കടക്കുന്ന വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചാണ് പായുന്നത്. നേരത്തേ ഗതാഗത നിയന്ത്രണത്തിന് പോലിസ് ഉണ്ടായിരുന്നു.എന്നാല്‍ ഇപ്പോള്‍ ഇല്ല. വേഗത നിയന്ത്രിക്കാന്‍ ട്രാഫിക് കോണും, സ്പീഡ് ബ്രേക്കറും സ്ഥാപിച്ചിരുന്നു. ഇപ്പോള്‍ ഇത് രണ്ടും ഇല്ല. ജങ്ഷന് വടക്ക് വശത്തായി ക്യാമറയും സ്ഥാപിച്ചിരുന്നതാണ് .ഇതും പ്രവര്‍ത്തിക്കുന്നില്ല. കളിത്തട്ട് ജങ്ഷനില്‍ ട്രാഫിക് സ്ഗ്‌നല്‍ സ്ഥാപിക്കണമെന്ന് എസ് എല്‍ പുരം സീഡ് ആവശ്യപ്പെട്ടു. യോഗത്തില്‍ സെക്രട്ടറി പി പി ആനന്ദന്‍, എന്‍ ശിവദാസന്‍,ടി കെ രാജന്‍, ജോഷി എം കുഞ്ഞുമോന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Next Story

RELATED STORIES

Share it