കളമശ്ശേരി ബസ് കത്തിക്കല്‍ കേസ്: പ്രതി റിമാന്‍ഡില്‍

കൊച്ചി: കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ ഡല്‍ഹിയില്‍ അറസ്റ്റിലായ നോര്‍ത്ത് പറവൂര്‍ പറവൂത്തറ സ്വദേശി അനൂപിനെ എറണാകുളത്തെ എന്‍ഐഎ കോടതി ജഡ്ജി മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇയാളെ വിശദമായ ചോദ്യംചെയ്യലിന് കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി തിങ്കളാഴ്ച കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു. 2005 മുതല്‍ ഒളിവിലായിരുന്ന അനൂപിനുവേണ്ടി നേരത്തേ ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്‍ഐഎ കോടതി ഇയാള്‍ക്കെതിരേ ലുക്കൗട്ട് സര്‍ക്കുലറും ജാമ്യമില്ലാ അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിരുന്നു. വെള്ളിയാഴ്ച അബൂദബിയില്‍ നിന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തിയ അനൂപിനെ എന്‍ഐഎ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
Next Story

RELATED STORIES

Share it