ernakulam local

കളമശ്ശേരി നഗരസഭയില്‍ സ്ഥിരം സമിതി ചെയര്‍മാന്‍മാരെ തിരഞ്ഞെടുത്തു

കളമശ്ശേരി: നഗരസഭയിലെ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരുടെ തിരഞ്ഞെടുപ്പു പൂര്‍ത്തിയായി. വികസനകാര്യം, ക്ഷേമം, ആരോഗ്യം, പൊതുമരാമത്ത് എന്നീ കമ്മിറ്റിയിലേക്ക് മല്‍സരത്തിലൂടെയും വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റിയിലേക്ക് എതിരില്ലാതെയുമാണ് തിരഞ്ഞെടുത്തത്. ‘വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സനായി റുഖിയ ജമാലിനെ തിരഞ്ഞെടുത്തു. ഇടതുമുന്നണിയിലെ റീന സുരേന്ദ്രനെയാണ് റുഖിയ ജമാല്‍ പരാജയപ്പെടുത്തിയത്. വികസന സ്റ്റാന്റിങ് കമ്മിറ്റിയിലെ മറ്റംഗങ്ങള്‍ ഷൈനി ആന്റണി, ലൈബി ബാബു, സുജിത്ത് പവിത്രന്‍, ജിജി പ്രസാദ്, ബിജു മോഹന്‍, നീന സുരേന്ദ്രന്‍ എന്നിവരാണ് സമിതിയംഗങ്ങള്‍. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായി ഷാജഹാന്‍ കടപ്പിയെ തിരഞ്ഞെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച എ എ പരീതിനെ പരാജയപ്പെടുത്തിയാണ് ഷാജഹാന്‍ കടപ്പള്ളി ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായത്. ക്ഷേമകാര്യ കമ്മിറ്റിയിലെ മറ്റംഗങ്ങള്‍- ബിനി ജിനു, ജലീല്‍ പാമങ്ങാടന്‍, എ എ പരീത്, മൈമൂനത്ത് അഷറഫ്, വി എസ് അബൂബക്കര്‍, സി എ ഹുസൈന്‍ എന്നിവരാണ്. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സനായി വിമോള്‍ വര്‍ഗീസിനെ തിരഞ്ഞെടുത്തു. സിപിഎമ്മിലെ ബിന്ദു മനോഹരനെ പരാജയപ്പെടുത്തിയാണ് വിമോള്‍ ചെയര്‍പേഴ്‌സനായി തിരഞ്ഞെടുക്കപ്പെട്ടത്. ലീല വിശ്വന്‍, സുല്‍ഫത്ത് ഇസ്മായില്‍, അഡ്വ. എം എ വഹാബ്, മഞ്ജു ബാബു, എടിസി കുഞ്ഞുമോന്‍, ബിന്ദു മനോഹരന്‍ എന്നിവരാണ് മറ്റംഗങ്ങള്‍. പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായി എ കെ ബഷീറിനെ തിരഞ്ഞെടുത്തു. ഇടതുമുന്നണിയിലെ എന്‍ രവീന്ദ്രനെയാണ് ബഷീര്‍ പരാജയപ്പെടുത്തിയത്. മറ്റു സ്റ്റാന്റിങ് കമ്മിറ്റിയംഗങ്ങളായി സിന്ധു സുരേഷ്, കെ എ സിദ്ദിഖ്, ബക്കര്‍ കണ്ണോത്ത്, മാര്‍ട്ടിന്‍ തായങ്കരി, ഉഷ വേണുഗോപാല്‍, എന്‍ രവീന്ദ്രന്‍ എന്നിവരെ തിരഞ്ഞെടുത്തു. വിദ്യാഭ്യാസ-കലാ-കായിക കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സനായി യുഡിഎഫിലെ മുസ്‌ലിം ലീഗ് അംഗം സബീന ജബ്ബാറിനെ എതിരില്ലാതെ തിരഞ്ഞെടുത്തു. മറ്റംഗങ്ങളായി എ കൃഷ്ണകുമാര്‍, സിന്ധു ഹരീഷ്, ടി ആര്‍ ബിജു, ഷീബ ഹസൈനാര്‍, പി എ സാദിഖ് എന്നിവരെ സമിതിയംഗങ്ങളായും തിരഞ്ഞെടുത്തു. ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായി നഗരസഭ വൈസ് ചെയര്‍മാന്‍ ടി എസ് അബൂബക്കറിനെ തിരഞ്ഞെടുത്തിരുന്നു. ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റിയില്‍ ഡീന റാഫേല്‍, ടി എ അബ്ദുല്‍സലാം, അഞ്ജു മനോജ് മണി, ഹെന്നി ബേബി, ഗോപാലകൃഷ്ണപിള്ള, മിനി സോമദാസ് എന്നിവരാണ് മറ്റംഗങ്ങള്‍.
Next Story

RELATED STORIES

Share it