ernakulam local

കളമശ്ശേരിയില്‍ എസ്ഡിപിഐ കലാശക്കൊട്ട് ആവേശമായി

കളമശ്ശേരി: നാളെ നടക്കുന്ന കളമശ്ശേരി നഗരസഭ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുടെ പ്രചാരണം അവസാനഘട്ടത്തില്‍ അണികള്‍ക്കും നാട്ടുകാര്‍ക്കും ആവേശമായി. എസ്ഡിപിഐയുടെ സ്ഥാനാര്‍ഥിയായ അന്‍ഷാദ് കല്ലുകുളത്തിന്റെ നേതൃത്വത്തില്‍ നടത്തിയ കലാശക്കൊട്ട് കാണുന്നതിന് റോഡിന്റെ ഇരുവശങ്ങളിലും നൂറുകണക്കിന് ആളുകളാണ് തടിച്ചുകൂടിയത്.
ഉച്ചയ്ക്ക് മൂന്നോടെ ആരംഭിച്ച പ്രചാരണം എസ്ഡിപിഐ ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന നഗരസഭയിലെ 12ാം വാര്‍ഡ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ബാന്റ് മേളത്തിന്റെ അകമ്പടിയോടെയാണ് കലാശക്കൊട്ട് ആരംഭിച്ചത്. സ്ഥാനാര്‍ഥികള്‍ക്കുപുറമെ പ്രവര്‍ത്തകരും കലാശക്കൊട്ട് ഘോഷയാത്രയില്‍ പങ്കെടുത്തു.
എച്ച്എംടി കോളനി ഗ്രൗണ്ടി ല്‍ നടന്ന കലാശക്കൊട്ട് വീക്ഷിക്കുന്നതിനു നൂറുകണക്കിനാളുകളാണ് എത്തിയത്. പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളില്‍ നടന്ന കലാശക്കൊട്ടും അതിന് ജനങ്ങളില്‍ നിന്നും ലഭിച്ച പിന്തുണയും എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ക്ക് വിജയപ്രതീക്ഷയാണ് നല്‍കിയിരിക്കുന്നത്. ഇനിയുള്ള 24 മണിക്കൂറുകള്‍ നിശബ്ദ പ്രചാരണമാണ്.
Next Story

RELATED STORIES

Share it