kannur local

കല്‍ബുര്‍ഗിക്ക് ആദരമായി എഴുത്തുകാരുടെ സംഗമം

കണ്ണൂര്‍: ഹിന്ദുത്വര്‍ കൊലപ്പെടുത്തിയ എം എം കല്‍ബുര്‍ഗിയുടെ ഓര്‍മകളുമായി എഴുത്തുകാരുടെ സംഗമത്തിന് സഹപ്രവര്‍ത്തകരെത്തി. ഹംബ്ബി യൂനിവേഴ്‌സറ്റി വൈസ് ചാന്‍സലറായിരുന്ന കല്‍ബുര്‍ഗിയുടെ തുടിപ്പുകളുമായാണ് ഹംമ്പി യൂനിവേഴ്‌സിറ്റി കന്നട വിഭാഗം തലവന്‍ ഡോ. മോഹന്‍ കുന്താറും കന്നട വിഭാഗത്തിലെ പ്രഫ. റഹ്മത്ത് താരിക്കാടും എഴുത്തുകാരുടെ സംഗമ—ത്തിലെത്തിയത്.
ഗ്രന്ഥശാലാ സംഘം സംഘടിപ്പിച്ച ലൈബ്രറി പഠന കോണ്‍ഗ്രസില്‍ വടക്കേ മലബാറിലെ സാഹിത്യ സംസ്‌കാരം എഴുത്ത് വഴി എന്ന സിമ്പോസിയത്തില്‍ പങ്കെടുക്കാനാണ് ഇരുവരും കണ്ണൂരിലെത്തിയത്.
കല്‍ബുര്‍ഗിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം തിരികെ കൊടുത്ത സാംസ്‌കാരിക പ്രവര്‍ത്തകനാണ് റഹ്മത്ത് താരിക്കാട്. കല്‍ബുര്‍ഗി കണ്ട സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനും അത് രാജ്യവ്യാപകമായി പടര്‍ത്താനും കേരളത്തിലെ ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ക്ക് സാധിക്കണമെന്നും സംഗമം ഉദ്ഘാടനം ചെയ്ത് റഹ്മത്ത് താരിക്കാട് പറഞ്ഞു. പയ്യന്നൂര്‍ കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it