wayanad local

കല്‍പ്പറ്റയില്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി ആരംഭിക്കണം: ബാര്‍ അസോ.

കല്‍പ്പറ്റ: ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി നിലവിലില്ലാത്ത സംസ്ഥാനത്തെ ഒരേയൊരു ജില്ല വയനാട് മാത്രമാണെന്നു കല്‍പ്പറ്റ ബാര്‍ അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിക്ക് വേണ്ട മുഴുവന്‍ സൗകര്യങ്ങളും കല്‍പ്പറ്റയിലുണ്ട്.
അഞ്ചു പുതിയ സ്റ്റാഫിനെ കൂടി നിയമിച്ചാല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി തുടങ്ങാമെന്നിരിക്കെ, സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് നടപടിയില്‍ നിന്നു പിന്നാക്കം പോവുന്നതില്‍ വാര്‍ഷിക ജനറല്‍ബോഡി ആശങ്കപ്പെട്ടു.
സ്ഥലപരിമിതി മൂലം ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയിലെ കോടതികളില്‍ അഭിഭാഷകരും ഉദ്യോഗസ്ഥരും കക്ഷികളും ദുരിതമനുഭവിക്കുകയാണ്. പുതുതായി പണി നടന്നുകൊണ്ടിരിക്കുന്ന കോടതി കെട്ടിടത്തിന്റെ നിര്‍മാണം ഉടന്‍ തീര്‍ക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അഡ്വ. നീലിക്കണ്ടി സാദിഖ് അധ്യക്ഷത വഹിച്ചു. അഭിഭാഷകരായ ജി ബബിത, ശ്രദ്ധാധരന്‍, വി വിനീത, പി ചാത്തുക്കുട്ടി, വി പി എല്‍ദോ, പി എം രാജീവ്, എം സി എം ജമാല്‍, എന്‍ കെ ഹനസ്, എ പി മുസ്തഫ, കെ എ അയൂബ് സംസാരിച്ചു.
പുതിയ ഭാരവാഹികളായി എന്‍ െക ഹനസ് (പ്രസിഡന്റ്), കെ എ അയൂബ് (സെക്രട്ടറി), ബി യു സുരേഷ്ബാബു (ഖജാഞ്ചി), എ പി മുസ്തഫ (വൈസ് പ്രസിഡന്റ്), പ്രശ്‌ന (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it