wayanad local

കല്ലൂര്‍ പുഴയോരത്ത് മാലിന്യനിക്ഷേപം

സുല്‍ത്താന്‍ ബത്തേരി: ദേശീയപാത 212ല്‍ കല്ലൂര്‍ പുഴയ്ക്കു സമീപം മാലിന്യം നിക്ഷേപിക്കുന്നതു പതിവായി.
ചാക്കുകളില്‍ കെട്ടിയാണ് മാലിന്യം നിക്ഷേപിക്കുന്നത്. പുഴയോട് ചേര്‍ന്നുള്ള പാതയോരത്തെ കാടുകള്‍ വെട്ടാത്തതും മാലിന്യനിക്ഷേപത്തിനു കാരണമാവുന്നു. നൂല്‍പ്പുഴ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സാണ് കല്ലൂര്‍ പുഴ.
രാത്രികാലങ്ങളില്‍ കച്ചവടസ്ഥാനങ്ങളില്‍ നിന്നും ബാര്‍ബര്‍ ഷോപ്പുകളില്‍ നിന്നുമുള്ള മാലിന്യങ്ങളാണ് ചാക്കുകളിലാക്കി പുഴയിലും പുഴയോരത്തുമായി നിക്ഷേപിക്കുന്നത്. ഇതോടെ പുഴവെള്ളം മലിനമാക്കപ്പെടുന്നതിനൊപ്പം ദുര്‍ഗന്ധം കാരണം ഇതുവഴി സഞ്ചരിക്കാനും കഴിയുന്നില്ല.
രാത്രികാലങ്ങളില്‍ പോലിസ് പട്രോളിങ് കര്‍ശനമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it