thiruvananthapuram local

കല്യാണമണ്ഡപത്തിലെ വാക്കേറ്റം മര്‍ദ്ദനത്തില്‍ കലാശിച്ചു; ഏഴുപേര്‍ക്ക് പരിക്ക്

വെള്ളറട: സ്വകാര്യ കല്യാണമണ്ഡപത്തില്‍ ഉണ്ടായ വാക്കേറ്റം ആശുപത്രിക്കുള്ളിലെത്തി. ഇവിടെവച്ചുണ്ടായ മര്‍ദ്ദനത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയില്‍. കാക്കതൂക്കി റോഡരികത്ത് വീട്ടില്‍ ഗജേന്ദ്രകുമാര്‍ (52), മകന്‍ ഷൈജു (28), ഷിബിന്‍ (19), മനു (19), സ്റ്റാലിന്‍ (25), ശരത്ത് (22), ഷൈജു (17) എന്നിവരാണ് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നത്.തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചു തോറ്റ സ്ഥാനാര്‍ഥിയെ വിജയിച്ച സ്ഥാനാര്‍ഥിയുടെ ആഹ്ലാദത്തിനിടെ കൂകി എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. ഷൈജുവിനെ ആദ്യം വെട്ടുകുറ്റി എന്ന സ്ഥലത്ത് ബൈക്കില്‍ സഞ്ചരിച്ചവര്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു. പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മകനെ അന്വേഷിച്ചുവന്ന പിതാവ് ഗജേന്ദ്രകുമാറിനെ കുത്തിവീഴ്ത്തുകയും ചെയ്തു. തുടര്‍ന്ന് കണ്ടുനിന്നവരെയും ആക്രമിച്ച് സംഘം കടന്നുകടഞ്ഞു. മര്‍ദ്ദനമേറ്റ് ചികില്‍സയില്‍ കഴിയുന്ന ഏഴുപേരില്‍നിന്ന് വെള്ളറട പോലിസ് മൊഴിയെടുത്തു. അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it