കലോല്‍സവ ലോഗോ ശശികലയുടേതു തന്നെ

കണ്ണൂര്‍: ഏഷ്യാ വന്‍കരയിലെ ഏറ്റവും വലിയ കലാമാമാങ്കമായ സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്റെ ലോഗോ ഇത്തവണയും പ്രശസ്ത ചിത്രകാരനും ശില്‍പിയുമായ കണ്ണൂര്‍ സ്വദേശി ആര്‍ട്ടിസ്റ്റ് ശശികലയുടേതു തന്നെ. 50ാമത് സ്‌കൂള്‍ കലോല്‍സവം 19 മുതല്‍ 25 വരെ തിരുവനന്തപുരത്താണ് നടക്കുന്നത്. മൂന്നാം തവണയാണ് ശശികലയുടെ ലോഗോ സംസ്ഥാന കലോല്‍സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. മല്‍സരത്തിനെത്തിയ 164 ലോഗോകളില്‍ നിന്നാണ് ഇദ്ദേഹത്തിന്റെ ലോഗോ തിരഞ്ഞെടുത്തത്.ദേശീയ അവാര്‍ഡ് നേടിയ ചിത്രകാരന്‍മാരും ദുബയില്‍നിന്നുള്ള കലാകാരനും ഇത്തവണ ലോഗോ അയച്ചിരുന്നു. 2010ല്‍ കോഴിക്കോട്ട് നടന്ന 50ാമത് സംസ്ഥാന സുവര്‍ണ ജൂബിലി സ്‌കൂള്‍ കലോല്‍സവം, 2015ല്‍ കണ്ണൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേള, 2014ല്‍ കണ്ണൂരില്‍ നടന്ന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോല്‍സവം, 2011ല്‍ കണ്ണൂരില്‍ നടന്ന സംസ്ഥാന പാരലല്‍ കോളജ് കലോല്‍സവം, 2011ല്‍ കോഴിക്കോട്ട് നടന്ന കോഴിക്കോട് റവന്യു ജില്ലാ സ്‌കൂള്‍ കലോല്‍സവം തുടങ്ങി നിരവധി കലോല്‍സവങ്ങള്‍ക്കും കേരള സര്‍ക്കാര്‍ വികലാംഗ ക്ഷേമ കോര്‍പറേഷന്‍ - വയോജന നയം 2005, ലീപ് കേരള മിഷന്‍ ലോഗോ, കേരള കൃഷി വകുപ്പ് 2015ല്‍ കണ്ണൂരില്‍ നടന്ന ദക്ഷിണേന്ത്യന്‍ കാര്‍ഷിക മേള തുടങ്ങി 100ലേറെ ലോഗോകള്‍ ശശികലയുടേതായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2011 സപ്തംബര്‍ 17ന് കണ്ണൂരില്‍ ലോകത്തിലെ ഏറ്റവും വലിയ പൂക്കളം ഒരുക്കി ഗിന്നസ് വേള്‍ഡ് റെക്കോഡിലും ലിംക ബുക്ക് ഓഫ് റെക്കോഡിലും ഇടം നേടിയിരുന്നു.
Next Story

RELATED STORIES

Share it