thiruvananthapuram local

കലോല്‍സവ ബഹുമതികള്‍ ചുരം കയറി ഒരു വീട്ടിലേക്ക്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിലെ വയനാട് ചുരം കയറി ഒരു വീട്ടിലേക്ക് നാലു സമ്മാനങ്ങള്‍. സി എസ് അമിതയും സി എസ് അര്‍ച്ചനയുമാണ് കണിയാംപറ്റ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് ഈ ബഹുമതികള്‍ എത്തിച്ചിരിക്കുന്നത്.
ഹയര്‍ സെക്കന്‍ഡറി വിഭാഗം കഥകളി സംഗീതത്തിലും സംസ്‌കൃത പദ്യം ചൊല്ലലിലും അമിതക്ക് എ ഗ്രേഡ് ലഭിച്ചു. ഹൈസ്‌കൂളില്‍ പഠിക്കുന്ന അനുജത്തി അര്‍ച്ചനക്ക് സംസ്‌കൃത പദ്യം ചൊല്ലലില്‍ ഒന്നാം സ്ഥാനവും അഷ്ടപതിയില്‍ രണ്ടാം സ്ഥാനവും ലഭിച്ചിരിക്കുന്നു. അച്ഛനായ സന്തോഷ് ആശാരി പണി ചെയ്തു കിട്ടുന്ന പണം ഉപയോഗിച്ചാണ് ഇവര്‍ പരിശീലനം നടത്തിയത്.
ഇന്ന് നടക്കുന്ന വന്ദേഗാന മല്‍സരത്തിലും അര്‍ച്ചന പങ്കെടുക്കുന്നുണ്ട്. വയനാട്ടിലെ ഈ കുടുംബം കഴിഞ്ഞ അഞ്ചുവര്‍ഷമായി കലോല്‍സവ വേദിയിലെ നിത്യസാന്നിധ്യമാണ്. കഴിഞ്ഞവര്‍ഷം അഷ്ടപിതിയില്‍ അര്‍ച്ചന നാലാം സ്ഥാനം നേടിയിരുന്നു. അമിതക്ക് ഇത്തവണ ലഭിച്ചതു പോലെ രണ്ടിനങ്ങളിലും എ ഗ്രേഡും ലഭിച്ചിരുന്നു. സ്‌കൂളിലെ കലാധ്യാപകനായ പ്രശാന്താണ് ഇരുവര്‍ക്കും പരിശീലനം നല്‍കുന്നത്.
Next Story

RELATED STORIES

Share it