kannur local

കലോല്‍സവത്തില്‍ കൈയാങ്കളി

കണ്ണൂര്‍: ജില്ലാ സ്‌കൂള്‍ കലോല്‍സവത്തിനിടെ പ്രധാനവേദിയില്‍ കൈയാങ്കളി. നൃത്ത ഇനങ്ങളിലെ പ്രധാന വേദിയായ വിധികര്‍ത്താക്കള്‍ക്കെതിരേയാണ് കൈയേറ്റ ശ്രമമുണ്ടായത്. നാടോടി നൃത്തത്തിന്റെ ഫലം പുറത്തു വന്നതോടെ വിധികര്‍ത്താക്കള്‍ക്കെതിരേ ഒരുവിഭാഗം രക്ഷിതാക്കള്‍ രംഗത്തെത്തുകയായിരുന്നു. കര്‍ക്കം രൂക്ഷമായതോടെ പോലിസെത്തിയാണ് രംഗം ശാന്തമാക്കിയത്.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ടൗണ്‍ പോലിസ് കസ്റ്റഡിലെത്തു. നൃത്ത ഇനങ്ങളില്‍ വ്യാപകതിരിമറി നടക്കുന്നുവെന്ന് ആരോപിച്ച്‌നേരത്തെ കൂടാളി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും പരാതി നല്‍കിയിരുന്നു. പ്രധാനമായും ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം എന്നിവയുടെ വിധികര്‍ത്താക്കള്‍ക്കെതിരേയാണ് പരാതി നല്‍കിയത്.
ഇതേവേദിയില്‍ വടകര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നൃത്ത വിദ്യാലയത്തിന്റെ ഉടമ വിധികര്‍ത്താവായി എത്തിയിരുന്നു. ഇവരുടെ സ്ഥാപനത്തിലെ വിദ്യാര്‍ഥികള്‍ക്ക് അനര്‍ഹമായിഒന്നാം സ്ഥാനം നല്‍കുന്നുവെന്നാണ് പരാതി.
ഇവരുടെ നേതൃത്വത്തിലാണ് മിക്ക വിധികര്‍ത്താക്കളും എത്തുന്നതെന്നും സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് കലോല്‍സവത്തെ ദുരുപയോഗം ചെയ്യുകയാണെന്നുംരക്ഷിതാക്കള്‍ ആരോപിച്ചു. മട്ടന്നൂര്‍ ഉപജില്ലാ കലോല്‍സവത്തിലും ഇത്തരം പ്രവണതയുണ്ടായിരുന്നു. എന്നിട്ടും അതേ അംഗങ്ങളെ തന്നെ ജില്ലാ കലോല്‍സവത്തിനും പങ്കെടുപ്പിച്ചതാണ് പ്രകോപനത്തിനു കാരണം.
ഇതിനു ചില അധ്യാപകര്‍ ഒത്താശ ചെയ്യുകയാണെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. യുപി വിഭാഗം ഭരതനാട്യം, മോഹിനിയാട്ടം എന്നിവയക്ക് ഇവരുടെ സ്ഥാപനത്തിലെ അധ്യാപകന്‍ പരിശീലിപ്പിച്ച വിദ്യാര്‍ഥിക്ക് ഒന്നാം സ്ഥാനം ലഭിച്ചതോടെയാണ് വാക്കേറ്റവും സംഘര്‍ഷാവസ്ഥയുമുണ്ടായത്. ഡിഡിഇക്ക് രക്ഷിതാക്കള്‍ പരാതി നല്‍കുകയും ചെയ്തു.
Next Story

RELATED STORIES

Share it