kannur local

കലോല്‍സവങ്ങളുടെ വികാരം ഉള്‍ക്കൊള്ളണം: മന്ത്രി

കണ്ണൂര്‍: ലോകത്തിലെ തന്നെ ഏറ്റവും വലിയ കലാമേളയായ കേരള സ്‌കൂള്‍ കലോല്‍സവത്തിന്റെ വികാരം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കാന്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും കഴിയണമെന്ന് മന്ത്രി കെ സി ജോസഫ്. ജില്ലാ സ്‌കൂള്‍ കലോല്‍സവത്തിന്റെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മേളയിലെ വിധിയെഴുത്ത് സംബന്ധിച്ച് ആക്ഷേപങ്ങളും പരാതികളും ഉണ്ടാവുന്നത് കലോല്‍സവത്തിന്റെ തിളക്കത്തിന് മങ്ങലേല്‍പിക്കും. കലയുടെ മഹോല്‍സവം നടക്കുമ്പോള്‍ അപ്പീലുകളും കോടതി വ്യവഹാരങ്ങളും ഉണ്ടാകുന്നത് ഗുണകരമല്ല. വിധികര്‍ത്താക്കള്‍ സ്വാധീനത്തിനു വഴങ്ങാതെ നിഷ്പക്ഷമായും നീതിപൂര്‍വ—മായും വിധിയെഴുതുകയെന്നത് പ്രധാനമാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ എ പി അബ്ദുള്ളക്കുട്ടി എംഎല്‍എ അധ്യക്ഷത വഹിച്ചു.
കലോല്‍സവത്തിന്റെ ലോഗോ രൂപകല്‍പന ചെയ്ത കെ എം റിഷാല്‍ദാറിന് ടി വി രാജേഷ് എംഎല്‍എ ഉപഹാരം നല്‍കി. മേയര്‍ ഇ പി ലത, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ കെ വി സുമേഷ്, കൗണ്‍സിലര്‍മാരായ അഡ്വ. ടി ഒ മോഹനന്‍, എം പി മുഹമ്മദലി, ലിഷ ദീപക്, ഹയര്‍ സെക്കന്ററി മേഖലാ ഡെപ്യൂട്ടി ഡയരക്ടര്‍ സതീറാണി, ഡയറ്റ് പ്രിന്‍സിപ്പല്‍ സി എം ബാലകൃഷ്ണന്‍, ഡിഇഒ മാരായ കെ കെ ശോഭന, കെ പി വാസു, ഹെഡ്മാസ്റ്റര്‍ സി വി പ്രസൂനന്‍, പി എം സാജിദ് സംസാരിച്ചു. ഡിഡിഇ ഇ വസന്തന്‍ സ്വാഗതവും കെ വി ടി മുസ്തഫ നന്ദിയും പറഞ്ഞു.
Next Story

RELATED STORIES

Share it