Flash News

കലോല്‍സവം: മോഹിനിയാട്ടത്തില്‍ ശ്രീരഞ്ജിനിക്കും എം അനഘയ്ക്കും ഒന്നാം സ്ഥാനം

കലോല്‍സവം: മോഹിനിയാട്ടത്തില്‍ ശ്രീരഞ്ജിനിക്കും എം അനഘയ്ക്കും ഒന്നാം സ്ഥാനം
X
LOGOതിരുവനന്തപുരം : സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ പെണ്‍കുട്ടികളുടെ  മോഹിനിയാട്ടത്തില്‍ എന്‍ എസ് ശ്രീരഞ്ജിനിക്കും എം അനഘയ്ക്കും ഒന്നാം സ്ഥാനം.

മോഹിനിയാട്ട മല്‍സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ജേതാവ് കൂടിയാണ് പാലാ സെന്റ് മേരീസ് ജിഎച്ച്എസ്എസിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയായ ശ്രീരഞ്ജിനി.കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഭരതനാട്യത്തിന് മൂന്നാംസ്ഥാനവും കുച്ചിപ്പുടിക്ക് എ ഗ്രേഡും നേടിയിരുന്നു.കോട്ടയം ജില്ലാ കലോല്‍സവത്തില്‍ ഉപജില്ലയില്‍ പിന്നാക്കം പോയ ശ്രീരഞ്ജിനി അപ്പീലൂടെയാണ് ജില്ലാ കലോല്‍സവത്തില്‍ പങ്കെടുത്തത്. ഒന്നാം സ്ഥാനം നേടുകയും ചെയ്തു.

[related]നാളെ നടക്കുന്ന കുച്ചിപ്പുടിയിലും മറ്റന്നാള്‍ നടക്കുന്ന ഭരതനാട്യത്തിലും ശ്രീരഞ്ജിനി മാറ്റുരയ്ക്കുന്നുണ്ട്. അഞ്ചുവര്‍ഷമായി പരിശീലനം നടത്തുന്നുണ്ട്. പാലാ സജികുമാര്‍, അമല്‍കുമാര്‍ എന്നിവരാണ് ഗുരുക്കന്‍മാര്‍. പാലാ നടുപ്പറമ്പില്‍ ശിവന്‍കുട്ടി-ശോഭന ദമ്പതികളുടെ മകളാണ്. ശ്രീക്കുട്ടി, ശ്രീലക്ഷ്മി എന്നിവരാണ് സഹോദരങ്ങള്‍.

കോഴിക്കോട് പ്രോവിഡന്‍സ് ഗേള്‍സ് എച്ച്എസ്എസ്സിലെ വിദ്യാര്‍ഥിയാണ് അനഘ. 26 മല്‍സരാര്‍ഥികളാണ് മോഹിനിയാട്ട മല്‍സരത്തില്‍ ഉണ്ടായിരുന്നത്.

Next Story

RELATED STORIES

Share it