കലൈസ് അഭയാര്‍ഥികള്‍ കുടിയിറക്ക് ഭീഷണിയില്‍

പാരിസ്: ഫ്രഞ്ച് തുറമുഖമായ കലൈസിലെ വനമെന്നറിയപ്പെടുന്ന ക്യാംപില്‍ താമസിക്കുന്ന നൂറുകണക്കിന് അഭയാര്‍ഥികള്‍ക്ക് സര്‍ക്കാരിന്റെ അന്ത്യശാസനം. ചൊവ്വാഴ്ചയോടെ ഒഴിഞ്ഞുപോവണമെന്നും അല്ലാത്ത പക്ഷം ബലമായി ഒഴിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. സമയപരിധി അവസാനിച്ചിട്ടും ഒഴിഞ്ഞുപോവാത്തരെ ബലമായി ഒഴിപ്പിക്കുമെന്നും ക്യാംപുകള്‍ തകര്‍ക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. മേഖല അഭയാര്‍ഥികളുടെ സാംസ്‌കാരിക ഹബ്ബായി മാറിയിട്ടുണ്ട്. കടകളും വിദ്യാലയവും മതകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.
ആയിരത്തോളം പേരെ സര്‍ക്കാര്‍ ഉത്തരവ് ദോഷകരമായി ബാധിക്കുമെന്നു അധികൃതര്‍ വ്യക്തമാക്കിയപ്പോള്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകള്‍ പറയുന്നത് ഇത് ഇരട്ടിയോളം വരുമെന്നാണ്. ബ്രിട്ടനിലേക്കു കുടിയേറുന്നതിന് പശ്ചിമേഷ്യയിലെയും ആഫ്രിക്കയിലെയും ആയിരക്കണക്കിന് അഭയാര്‍ഥികളാണ് കലൈസിനു ചുറ്റും നിലയുറപ്പിച്ചിട്ടുള്ളത്.
Next Story

RELATED STORIES

Share it