malappuram local

കലാഹൃദയങ്ങളില്‍ നിന്നേ നല്ല സിനിമയുണ്ടാവുകയുള്ളൂ: കമല്‍

തിരൂര്‍: സിനിമയുടെ ആത്മാവ് സാങ്കേതിക വിദഗ്ദ്ധരിലല്ല, കലാകാരന്മാരിലാണെന്നും നല്ലസിനിമ ഉണ്ടാവുക കലാഹൃദയത്തിലാണെന്നും പ്രമുഖ സംവിധായകന്‍ കമല്‍. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെ ചലച്ചിത്രപഠനകോഴ്‌സിന്റെയും ചിത്രശാലയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യയിലെവിടെയുമില്ലാത്ത സമഗ്രമായ പാഠ്യപദ്ധതിയോടെയുള്ള കോഴ്‌സാണിതെന്നും അദ്ദേഹം പറഞ്ഞു. രജിസ്ട്രാര്‍ പ്രഫ. കെ എം ഭരതന്‍, പ്രഫ. ദേശമംഗലം രാമകൃഷ്ണന്‍, പ്രഫ. ടി അനിതകുമാരി, പ്രഫ. മധു ഇറവങ്കര, മുഹമ്മദ് സജീര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന സെമിനാറില്‍ 'ചലച്ചിത്രപഠനം: സമീപനങ്ങളും സാധ്യതകളും' എന്ന വിഷയം ഡോ. സി എസ് വെങ്കിടേശ്വരന്‍, പ്രഫ. ഐ ഷണ്മുഖദാസ് അവതരിപ്പിച്ചു.
അന്‍വര്‍ അബ്ദുല്ല, ഡോ. എന്‍ വി മുഹമ്മദ് റാഫി മോഡറേറ്ററായിരുന്നു.
Next Story

RELATED STORIES

Share it