കലാമണ്ഡലം സുഗന്ധിയ്ക്ക് നൃത്ത- നാട്യ പുരസ്കാരം
BY Sumeera SMR24 Dec 2015 3:49 AM GMT
Sumeera SMR24 Dec 2015 3:49 AM GMT
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ സംസ്ഥാന കഥകളി, പല്ലാവൂര്‍ അപ്പു മാരാര്‍, കേരളീയ നൃത്ത-നാട്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കോട്ടയ്ക്കല്‍ ചന്ദ്രശേഖര വാര്യര്‍ക്കാണ് 2015ലെ സംസ്ഥാന കഥകളി പുരസ്കാരം.
പല്ലാവൂര്‍ അപ്പു മാരാര്‍ പുരസ്കാരത്തിന് കല്ലൂര്‍ രാമന്‍കുട്ടി മാരാരും കേരളീയ നൃത്ത നാട്യ പുരസ്കാരത്തിന് കലാമണ്ഡലം സുഗന്ധിയും അര്‍ഹരായതായി സാംസ്കാരിക മന്ത്രി കെ സി ജോസഫ് അറിയിച്ചു.
ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരങ്ങള്‍. നാട്യാചാര്യന് വാഴേങ്കട കുഞ്ചുനായരുടെയും കോട്ടയ്ക്കല്‍ കൃഷ്ണന്‍കുട്ടി നായരുടെയും ശിഷ്യനായ കോട്ടയ്ക്കല്‍ ചന്ദ്രശേഖര വാര്യര്‍ക്ക് കേന്ദ്ര-കേരള സംഗീതനാടക അക്കാദമി അവാര്‍ഡുകളും കേരള കലാമണ്ഡലം ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്.
ദീര്‍ഘകാലം കോട്ടയ്ക്കല്‍ പിഎസ്വി നാട്യസംഘത്തില്‍ അധ്യാപകനായിരുന്നു. ദീര്‍ഘകാലം ഫാക്ട് ഫൈന്‍ ആര്‍ട്സ് സ്കൂളില്‍ നൃത്താധ്യാപികയായിരുന്ന കലാമണ്ഡലം സുഗന്ധിക്ക് കേന്ദ്ര-സംസ്ഥാന സംഗീതനാടക അക്കാദമി അവാര്‍ഡുകളും കേരള കലാമണ്ഡലം അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT