Movies

കലാഭവന്‍ മണി അന്തരിച്ചു

കലാഭവന്‍ മണി അന്തരിച്ചു
X
Kalabhavan mani
കൊച്ചി: പ്രമുഖ ഹാസ്യ നടന്‍ കലാഭവന്‍ മണി (45) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തിന് ചികില്‍സയിലായിരുന്നു അദ്ദേഹം. അക്ഷരം എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തി. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ഹാസ്യ വേഷങ്ങളിലും സ്വഭാവ നടനായും വില്ലന്‍ വേഷങ്ങളിലും തിളങ്ങി.

Kalabhavan Mani

കൊച്ചിന്‍ കലാഭവന്റെ മിമിക്‌സ് പരേഡിലൂടെ കലാരംഗത്തെത്തിയ മണി കോമഡി വേഷങ്ങളിലൂടെയാണ് സിനിമയില്‍ തുടക്കമിട്ടത്. നാടന്‍ പാട്ടുകളുടെ അവതരണം, ആലാപനം എന്നിവയിലും കഴിവ് തെളിയിച്ചു.  തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടി സ്വദേശിയാണ്.

1971 ജനുവരി ഒന്നിന് ചാലക്കുടി ചേനത്തുനാട് കുന്നിശ്ശേരി വീട്ടില്‍ രാമന്റെയും അമ്മിണിയുടെയും മകനായി ജനനം. ഭാര്യ നിമ്മി. മകള്‍ ശ്രിലക്ഷ്മി.
Next Story

RELATED STORIES

Share it