കലാപത്തിന്റെ ഇരയെ ബലാല്‍സംഗം ചെയ്ത കേസ്: മുഖ്യപ്രതി അറസ്റ്റില്‍
BY Sumeera SMR18 Feb 2016 3:06 AM GMT
Sumeera SMR18 Feb 2016 3:06 AM GMT
മുസഫര്‍നഗര്‍: മുസഫര്‍നഗര്‍ വര്‍ഗീയ കലാപത്തിന് ഇരയായ 14 കാരിയെ ബലാല്‍സംഗം ചെയ്ത കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. ഒളിവില്‍ കഴിഞ്ഞിരുന്ന സുല്ഫാം ആണ് പോലിസ് പിടിയിലായത്. ഇയാള്‍ മുന്‍ ഗ്രാമത്തലവന്റെ മകനാണ്. മറ്റു പ്രതികളായ ഷാരൂഖ്, ജുനൈദ് എന്നിവര്‍ നേരത്തേ അറസ്റ്റിലായിരുന്നു.ജനുവരി 29ന് വീട്ടിലേക്കു വരികയായിരുന്ന പെണ്‍കുട്ടിയെ മൂന്നംഗ സംഘം ബലാല്‍സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ സഹോദരനാണ് പോലിസില്‍ പരാതി നല്‍കിയത്. സംഭവം ചോദ്യം ചെയ്ത പെണ്‍കുട്ടിയുടെ ബന്ധുക്കളെ പ്രതികള്‍ മര്‍ദ്ദിച്ചിരുന്നു.
2013ലെ മുസഫര്‍നഗര്‍ വര്‍ഗീയ കലാപത്തെ തുടര്‍ന്ന് ബഗ്പത് ജില്ലയില്‍ നിന്നു അംബേട്ട ഗ്രാമത്തിലേക്ക് പെണ്‍കുട്ടിയുടെ കുടുംബത്തെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു.
അതേസമയം, മറ്റൊരു ബലാല്‍സംഗക്കേസിലെ ദൃക്സാക്ഷി വെടിയേറ്റ് മരിച്ചു. സഹോദരിയെ ബലാല്‍സംഗം ചെയ്യുന്നതിന് ദൃക്സാക്ഷിയായ നൂര്‍ മുഹമ്മദ് (25)ആണ് മുസഫര്‍നഗറിലെ മിരണ്പൂര് പട്ടണത്തി ല്‍ അജ്ഞാതരുടെ വെടിയേറ്റു മരിച്ചത്. സംഭവത്തില്‍ ആറുപേര്‍ക്കെതിരേ പോലിസ് കേസെടുത്തു.

Next Story
RELATED STORIES
ദമ്പതിമാരെന്ന വ്യാജേന വീട്ടിൽതാമസിച്ച് കഞ്ചാവ് വിൽപ്പന: രണ്ടുപേർ...
20 April 2024 6:44 AM GMTസിനിമാ സംവിധായകന് ജോഷിയുടെ വീട്ടില്‍ മോഷണം
20 April 2024 6:43 AM GMTകഞ്ചാവ് ചെടികളുമായി അസം സ്വദേശി പിടിയില്‍
20 April 2024 6:16 AM GMTമാസപ്പടി കേസ്: വരുംദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് ഇഡി
20 April 2024 6:14 AM GMTവിവാഹാലോചനയിൽ നിന്ന് പിന്മാറി; യുവതിയെ വെട്ടിപ്പരിക്കേൽപിച്ചു
20 April 2024 6:13 AM GMTഎഐ ക്യാമറ വഴി പിഴക്ക് നോട്ടിസയക്കുന്നത് നിര്‍ത്തി കെല്‍ട്രോണ്‍
20 April 2024 6:08 AM GMT