Flash News

കലാകിരീടം കോഴിക്കോടിന്

സുധീര്‍ കെ ചന്ദനത്തോപ്പ്

തിരുവനന്തപുരം: ഉദ്വേഗ നിമിഷങ്ങള്‍ക്ക് വിട. കലാകിരീടം കോഴിക്കോട് തിരിച്ചുപിടിച്ചു. സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ 919 പോയന്റുമായി കോഴിക്കോട് ജില്ല ചാമ്പ്യന്‍മാരായി. 912 പോയന്റ് നേടിയ പാലക്കാട് ജില്ലയാണ് രണ്ടാംസ്ഥാനത്ത്. കണ്ണൂര്‍ ജില്ലയാണ് മൂന്നാം സ്ഥാനത്തെത്തിയത്. 908 പോയന്റാണ് കണ്ണൂരിന് കിട്ടിയത്.
ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ പാലക്കാടിനെ പിന്തള്ളിയാണ് കോഴിക്കോട് 117.5 പവന്‍ സ്വര്‍ണ കപ്പില്‍ മുത്തമിട്ടത്. ഹയര്‍ അപ്പീലുകളാണ് കോഴിക്കോടിന് തുണയായത്. മേളയുടെ ആദ്യദിനം മുതല്‍ കലാകിരീടത്തിനായുള്ള പടയോട്ടത്തില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന പാലക്കാടിനെ അഞ്ചാംദിനത്തില്‍ ലഭിച്ച മൂന്ന് ഹയര്‍ അപ്പീലുകളുടെ പിന്‍ബലത്തിലാണ് കോഴിക്കോട് പിന്തള്ളിയത്. കോഴിക്കോടിന്റെ പത്താമത് കിരീട നേട്ടമാണിത്. കഴിഞ്ഞ സംസ്ഥാന കലോല്‍സവത്തില്‍ പാലക്കാടും കോഴിക്കോടും സംയുക്ത ജേതാക്കളായിരുന്നു. സ്‌കൂളുകളില്‍ ആലത്തൂര്‍ ഗുരുകുലം എച്ച്എസ്എസിനാണ് കിരീടം.
അറബിക് സാഹിത്യോല്‍സവത്തില്‍ 95 പോയിന്റ് വീതം നേടി കാസര്‍ഗോഡ്, കണ്ണൂര്‍, പാലക്കാട്, [related]കോഴിക്കോട് ജില്ലകള്‍ ഒന്നാം സ്ഥാനത്തെത്തി. തൃശൂര്‍, വയനാട്, ആലപ്പുഴ, കൊല്ലം ജില്ലകള്‍ രണ്ടാം സ്ഥാനത്തെത്തി. 93 പോയിന്റാണ് ഈ നാലു ജില്ലകള്‍ക്കുമുള്ളത്. 90 പോയിന്റുമായി മലപ്പുറമാണ് മൂന്നാം സ്ഥാനത്ത്. സ്‌കൂളുകളില്‍ 40പോയിന്റുമായി പാലക്കാട് ഇടത്തനാട്ടുകര ജിഒഎച്ച്എസ് ഒന്നാം സ്ഥാനവും കോട്ടയം ഈരാറ്റുപേട്ട മുസ്്്‌ലിം ഗേള്‍സ് എച്ച്എസ്എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സംസ്‌കൃതോല്‍സവത്തില്‍ പാലക്കാട്, മലപ്പുറം, തൃശൂര്‍, കണ്ണൂര്‍, എറണാകുളം, കാസര്‍ഗോഡ് ജില്ലകള്‍ 95 പോയിന്റുമായി ഒന്നാം സ്ഥാനം കരസ്ഥമാക്കി. സ്‌കൂളുകളില്‍ 55 പോയിന്റുള്ള ഇടുക്കി നരിയന്‍പാറ എംഎംഎച്ച്എസിനുമാണ് കിരീടം.
Next Story

RELATED STORIES

Share it