thrissur local

കലക്ഷന്‍ ഏജന്റില്‍നിന്നു പണം തട്ടി;  മൂന്നു യുവാക്കള്‍ പിടിയില്‍

തൃശൂര്‍: ആനക്കല്ല് വട്ടമാവില്‍ സൈക്കിളില്‍ യാത്ര ചെയ്തിരുന്ന കനറാ ബാങ്ക് കലക്ഷന്‍ ഏജന്റില്‍ നിന്നു പണം തട്ടിയെടുത്ത മൂന്നു പേരെ സിറ്റി പോലിസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഷാഡോ പോലിസ് അറസ്റ്റ് ചെയ്തു.
കൊടകര അവിട്ടപ്പിള്ളി സ്വദേശി മാളിയേക്കല്‍ ക്ലിന്റണ്‍, അവണൂര്‍ സ്വദേശി മൂക്കന്‍പ്പിള്ളി വീട്ടില്‍ സുജിത്ത്, ഇടുക്കി സ്വദേശി ഷിബു എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ജനുവരി 21നാണ് കലക്ഷന്‍ ഏജന്റായ അവിണിശേരി സ്വദേശി മുപ്ലിയത്ത് കൃഷ്ണനെ ബൈക്കിലെത്തിയ സംഘം ആക്രമിച്ച് കാല്‍ ലക്ഷത്തോളം രൂപയും ബാങ്ക് ഇടപാട് രേഖകളും തട്ടിയെടുത്തത്. അറസ്റ്റിലായ പ്രതികള്‍ സ്വകാര്യ സ്ഥാപനത്തിലെ കാറ്ററിങ് ജീവനക്കാരാണ്.
ഇടത്തരം സാമ്പത്തിക സ്ഥിതിയുള്ള കുടുംബത്തിലെ അംഗങ്ങളായ മൂന്നു പേരും ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. വിനോദയാത്രയ്ക്ക് പോവാന്‍ വാടകയ്‌ക്കെടുത്ത കാര്‍ അപകടത്തില്‍പ്പെടുകയും കാര്‍ നന്നാക്കുന്നതിന് വന്‍ തുക ആവശ്യമായി വരികയും ചെയ്തപ്പോഴാണ് പ്രതികള്‍ കലക്ഷന്‍ ഏജന്റിനെ ആക്രമിച്ച് പണം തട്ടിയെടുത്തത്.
കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനായി മൂന്നംഗ സംഘം ക്രൈം സിനിമികള്‍ കണ്ടിരുന്നു. പണം കവരുന്നതിനും സംഭവത്തിനു ശേഷം പോലിസ് പിടിയിലാവാതിരിക്കാനും മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കുന്നതിനും വേണ്ടിയാണ് പ്രതികള്‍ സിനിമകള്‍ കണ്ടതെന്നു പോലിസ് പറഞ്ഞു.
നെടുപുഴ എസ്‌ഐ ഷാജി, എഎസ്‌ഐ സുരേഷ്‌കുമാര്‍, ഷാഡോ പോലിസ് അംഗങ്ങളായ എം പി ഡേവീസ്, വി കെ അന്‍സാര്‍, സീനിയര്‍ സിപിഒമാരായ സുവൃതകുമാര്‍, പി എം റാഫി, കെ ഗോപാലകൃഷ്ണന്‍, സിപിഒമാരായ ജീവന്‍, പഴനി സ്വാമി, സി പി ഉല്ലാസ്, എം എസ് ലിഗേഷ് അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it