kannur local

കലക്ടറേറ്റില്‍നിന്ന് അപേക്ഷകള്‍ കാണാതാവുന്നതായി പരാതി

ഇരിട്ടി: ഇരിട്ടി പാലത്തില്‍ നിന്നും ബസ് കയറി മരിച്ച കാല്‍നടയാത്രക്കാരന്‍ രാഘവന്റെ ഉള്‍പെടെ മുഖ്യമന്ത്രിയുടെ അടിയന്തര ധനസഹായം, ചികില്‍സാ സഹായം എന്നിവയുടെ അപേക്ഷകള്‍ കലക്ടറേറ്റില്‍ നിന്നും കാണാതാകുന്നതായി പരാതി.
ഇതിനെതിരെ കീഴൂര്‍-ചാവശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് പി എ നസീര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സണ്ണിജോസഫ് എംഎല്‍എയുടെ ശിപാര്‍ശയോടുകൂടി മൂന്ന് മാസം മുമ്പ് ഇരിട്ടി തഹസില്‍ദാര്‍ പരിശോധന നടത്തി അയച്ച അപേക്ഷയാണ് കാണാതയാത്. മുഖ്യമന്ത്രിയുടെ പക്കലെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കാണാതായ വിവരം ലഭിച്ചത്. നാല് മാസം മുമ്പ് രാഘവന്റെ മരണ ശേഷം നടന്ന താലൂക്ക് വികസന സമിതിയോഗത്തില്‍ എംഎല്‍എയുടെ നേതൃത്വത്തിലാണ് ധനസഹായ അപേക്ഷ തയ്യാറാക്കി ഇരിട്ടി താലൂക്ക് വഴി അയച്ചത്. പയഞ്ചേരി ഇളമ്പാശ്ശേരി തോമസ് ജോസഫ്, മേരി ജോസഫ്, വിളക്കോട്ടെ അലി, പായം എരുമതടത്തെ തോമസ് തുടങ്ങി പത്തോളം പേരുടെ അപേക്ഷകള്‍ കാണുന്നില്ലന്നാണ് ലഭിച്ച വിവരം. സംഭവത്തെ കുറിച്ച് സണ്ണി ജോസഫ് എംഎല്‍എ കലക്ടറോട് വിശദീകരണം തേടി.
Next Story

RELATED STORIES

Share it