kozhikode local

കലക്ടറുടെ ഭരണ പരിഷ്‌കാരം; സെന്‍ട്രല്‍ മാര്‍ക്കറ്റിലും ആനക്കുളത്തും സ്റ്റേഡിയത്തിലും പരിശോധന

കോഴിക്കോട്: നിലവിലെ കോ ര്‍പറേഷന്‍ കൗണ്‍സില്‍ കാലാവധി പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്ന് കോര്‍പറേഷന്റെ ദൈനംദിന ഭരണ ചുമതല ഏറ്റെടുത്ത കലക്ടര്‍ എന്‍ പ്രശാന്ത് വികസന പദ്ധതികളുടെ ഭാഗമായി വിവിധയിടങ്ങളില്‍ സന്ദര്‍ശനം നടത്തി. ഇന്നലെ രാവിലെ 10 ഓടെ സെന്‍ട്രല്‍ മാര്‍ക്കറ്റിലെത്തിയ അദ്ദേഹം മല്‍സ്യതൊഴിലാളികളുമായും നാട്ടുകാരുമായും സംസാരിച്ചു.
മാര്‍ക്കറ്റ് ശുദ്ധീകരിക്കാനുള്ള ജല ദൗര്‍ലഭ്യതയെക്കുറിച്ചാണ് മലല്‍സ്യതൊഴിലാളികള്‍ പരാതി പറഞ്ഞത്. സമീപത്ത് ഒരു കിണര്‍ ഉണ്ടെങ്കിലും വെള്ളമെത്തിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒന്നുംതന്നെയില്ല. മൂന്നു വര്‍ഷം മുമ്പ് ഈ കിണറ്റില്‍ നിന്നും വെള്ളം പമ്പുചെയ്യുന്നതിന് ഒരു മോട്ടോര്‍ സ്ഥാപിച്ചെങ്കിലും അത് പ്രവര്‍ത്തനരഹിതമാണ്. മൂന്നു ദിവസത്തിനകം ഇത് പ്രവര്‍ത്തന ക്ഷമമാക്കാന്‍ കോര്‍പറേഷന്‍ സെക്രട്ടറി ടി പി സതീശനു നിര്‍ദേശം നല്‍കി. തുടര്‍ന്ന് ആനക്കുളം സാംസ്‌കാരിക നിലയത്തിലെത്തിയ കലക്ടര്‍ സാംസ്‌കാരിക നിലയത്തിന്റെ പ്രശ്‌നങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു. വൈദ്യുതി എത്താത്തതിനാലാണ് സാംസ്‌കാരിക നിലയം പ്രവര്‍ത്തനക്ഷമമാവാത്തത്. എത്രയും പെട്ടന്ന് വൈദ്യുതിയെത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കാനും കോര്‍പറേഷന്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് കോര്‍പറേഷന്‍ സ്റ്റേഡിയവും കലക്ടര്‍ സന്ദര്‍ശിച്ചു. ദേശീയ ഗെയിംസ് നടത്തിപ്പിനായി കൈമാറിയ സ്റ്റേഡിയം തിരികെ കോര്‍പറേഷനു വിട്ടുനല്‍കാന്‍ ദേശീയ ഗെയിംസ് സെക്രട്ടേറിയറ്റിന് കത്തയച്ചിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു. കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ അടിയന്തരമായി ചെയ്യേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവിലെ കോര്‍പറേഷന്‍ കൗണ്‍സില്‍ കാലാവധി പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്ന് കോര്‍പറേഷന്റെ ദൈനംദിന ഭരണ ചുമതല ഏറ്റെടുത്ത കലക്ടര്‍ എന്‍ പ്രശാന്ത് കഴിഞ്ഞ ദിവസം കോര്‍പറേഷന്‍ സെക്രട്ടറി, ചീഫ് എന്‍ജിനീയര്‍ എന്നിവരോടൊപ്പം ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു.
Next Story

RELATED STORIES

Share it