Flash News

കലക്ടറുടെ ഉത്തരവിന് പുല്ലുവില, തുറന്നു പ്രവര്‍ത്തിച്ച സ്‌കൂളിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി

തിരുവനന്തപുരം: കനത്ത ചൂടിനെത്തുടര്‍ന്ന്  ജില്ലാ കളക്ടര്‍ നല്‍കിയ നിര്‍ദേശം അവഗണിച്ച് തുറന്നു പ്രവര്‍ത്തിച്ച സ്വകാര്യ സ്‌കൂള്‍ ജില്ലാ ഭരണകൂടം പൂട്ടിച്ചു. ചിറയന്‍കീഴിലെ ഗോകുലം പബ്ലിക് സ്‌കൂളാണ് ഈ മാസം 20 വരെ അധ്യയനം പാടില്ലെന്ന് കളക്ടറുടെ നിര്‍ദേശമുണ്ടായിട്ടും അവധിക്കാല ക്ലാസ് നടത്തിയത്. ഇതേത്തുടര്‍ന്ന് ജില്ലാഭരണകൂടം സ്‌കൂളിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി. സ്‌കൂളിലേയ്ക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചിക്കുകയും സ്‌കൂള്‍ബസ്സുകള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
വേനല്‍ച്ചൂട് കടുത്തതോടെ കൂടുതല്‍ ജില്ലകളില്‍ കളക്ടര്‍മാര്‍ സ്്കൂളുകള്‍ തുറക്കരുതെന്ന് നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കോട്ടയം ജില്ലയില്‍ ഈ മാസം 5 വരെയും ഇടുക്കിയില്‍ 9 വരെയും കൊല്ലം ജില്ലയില്‍ ഈ മാസം 20 വരെയുമാണ് സ്‌കൂളുകള്‍ക്ക്് അവധി പ്രഖ്യാപിച്ചി്ട്ടുള്ളത്.

Next Story

RELATED STORIES

Share it