wayanad local

കറുവപ്പട്ടയ്ക്ക് പകരം കാസിയ; ജില്ലയില്‍ ഹൈക്കോടതി ഉത്തരവ് നടപ്പായില്ല

കല്‍പ്പറ്റ: കറവപ്പട്ടയ്ക്കു പകരം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന കാസിയ എന്ന ഉല്‍പന്നം വില്‍ക്കരുതെന്ന് ഹൈക്കോടതിയുടെ ഉത്തരവുണ്ടായിട്ടും ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ നിയമനടപടി സ്വീകരിക്കുന്നില്ല. ഇതിനുപിന്നില്‍ വന്‍ മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റെഡ് സ്റ്റാര്‍ എസ്‌റ്റേറ്റ് ഉടമ ലിയോനാര്‍ഡ് ജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എല്ലാ ജില്ലാ ഫുഡ് ഇന്‍സ്‌പെക്ടേഴ്‌സിനോടും കാസിയെക്കെതിരെ നിയമനടപടി എടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം കൊല്ലം, മലപ്പുറം, എറണാകുളം ജില്ലയില്‍ മാത്രമാണ് നടപടി സ്വീകരിച്ചത്. കൊച്ചി തുറമുഖത്ത് 2014-15 കാലഘട്ടത്തില്‍ 38 കണ്‍സൈന്‍മെന്റും വിശാഖപട്ടണം തുറമുഖത്ത് 55,000 കിലോ കാസിയയും ഇറക്കുമതി ചെയ്തു. തൂത്തുക്കുടി തുറമുഖത്തും ഇതേപോലെ ഇറക്കുമതി ഉണ്ടായി. കറുവപ്പട്ടയോട് സാമ്യമുള്ളതാണ് കാസിയ.
കരളിനെയും വൃക്കയെയും ബാധിക്കുന്ന വിഷാംശം കാസിയയിലുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പല രാജ്യങ്ങളും ഇതിന്റെ ഉപയോഗം തടഞ്ഞിട്ടുണ്ട്. അമേരിക്കയില്‍ എലിവിഷമായാണ് കാസിയ ഉപയോഗിക്കുന്നത്. കാസിയയില്‍ അടങ്ങിയിട്ടുള്ള കൊമറിന്‍ ആന്തരികാവയവങ്ങളെ ബാധിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാസയി ഇറക്കുമതി ചെയ്യുന്നതിനാല്‍ കറുകപ്പട്ട കൃഷി ചെയ്യുന്ന പല എസ്റ്റേറ്റുകളും പൂട്ടിയിട്ടിരിക്കുകയാണ്. റിലയന്‍സ് ഉള്‍പ്പടെയുള്ള കമ്പനികളാണ് ഇറക്കുമതി ചെയ്യുന്നത്. 400 ഏക്കര്‍ വിസതൃതിയുള്ള ലോകത്തെ ഏറ്റവും വലിയ എസ്‌റ്റേറ്റായ കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ എസ്റ്റേറ്റും അടഞ്ഞു കിടക്കുകയാണ്.
Next Story

RELATED STORIES

Share it