Kollam Local

കറവൂറില്‍ മൂന്ന് ക്ഷേത്രങ്ങളില്‍ മോഷണം

പത്തനാപുരം:പിറവന്തൂരിലെ കറവൂര്‍ മേഖലയില്‍ മൂന്ന്‌ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി തകര്‍ത്തതടക്കം നാലിടത്ത് മോഷണം നടന്നു. കറവൂര്‍ വലിയകാവ് മഹാദേവര്‍ ക്ഷേത്രം ,കോട്ടക്കയം ദേവി ക്ഷേത്രം,വെരുകുഴി മുത്തപ്പന്‍ കോവില്‍ എന്നീ ക്ഷേത്രങ്ങളുടെ കാണിക്ക വഞ്ചി തകര്‍ത്തും വെരുകുഴിയില്‍ കടയിലുമാണ് ബുധനാഴ്ച അര്‍ധരാത്രിക്കും ഇന്നലെ പുലര്‍ച്ചെക്കുമിടെ മോഷണം നടന്നത്. കാണിക്ക വഞ്ചിയുടെ പൂട്ട് പൊളിച്ച ശേഷം വഞ്ചിയിലെ പണം അപഹരിക്കുകയായിരുന്നു. ക്ഷേത്ര ഭാരവാഹികള്‍ പത്തനാപുരം പോലിസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കേസെടുത്ത് അന്വേഷണം തുടങ്ങി. മേഖലയില്‍ സ്ഥിരമായി ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം പതിവായിട്ടുണ്ട്.
Next Story

RELATED STORIES

Share it