kozhikode local

കര്‍ഷക ഐക്യവേദി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും

കോഴിക്കോട്: ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂനിയന്‍, മലബാര്‍ വികസന മുന്നണി എന്നീ സംഘടനകള്‍ സംയുക്തമായി കര്‍ഷക ഐക്യവേദി രൂപീകരിച്ച് നിയമസഭ തിരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചു.
കൂടരഞ്ഞി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സൈമണ്‍ തോണക്കര തിരുവമ്പാടിയിലും സാമൂഹിക പ്രവര്‍ത്തകനും വയനാട് ജില്ലക്കാരനുമായ സോണി വൈത്തിരി കല്‍പറ്റയിലുമാണ് മല്‍സരിക്കുന്നതെന്ന് ഐക്യവേദി നേതാക്കള്‍ അറിയിച്ചു.
കസ്തൂരി രംഗന്‍ പ്രശ്‌നംമൂലം ഭൂമി വില്‍പന അസാധ്യമായതും കാട്ടുമൃഗ ആക്രമണവും റബ്ബര്‍, നാളികേര വിലയിടിവും മൂലം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതും മുഖ്യ തിരഞ്ഞെടുപ്പ് വിഷയമാക്കിയാണ് മല്‍സര രംഗത്തിറങ്ങുന്നത്. സമ്പന്നര്‍ക്ക് കൂടുതല്‍ സമ്പന്നരാകാന്‍ സാഹചര്യം ഒരുക്കുന്ന ജനപ്രതിനിധികള്‍ അനുദിനം ദാരിദ്ര്യത്തിലേക്ക് കൂപ്പു കുത്തിക്കൊണ്ടിരിക്കുന്ന കര്‍ഷകരുടേയും സാധാരണക്കാരുടേയും പ്രശ്‌നങ്ങള്‍ ഗൗനിക്കുന്നില്ലെന്ന് ഐക്യവേദി നേതാക്കള്‍ ആരോപിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ഐക്യവേദി രക്ഷാധികാരി അഡ്വ. ബാബു ബെനഡിക്ട്, ചെയര്‍മാന്‍ അഡ്വ. ജോയി എബ്രഹാം, ജനറല്‍ കണ്‍വീനര്‍ ജോസ്‌കൂട്ടിവാതലൂര്‍, ടി എം അബ്രഹാം, ട്രഷറര്‍ രാജു തോമസ്, ബിനു മുണ്ടാട്ടില്‍, ബെന്നി പൊന്നാമറ്റം സണ്ണി പുളിക്കല്‍ സജി ഇടശ്ശേരില്‍, പി എ അഗസ്തിന്‍ സ്ഥാനാര്‍ഥികളായ സൈമണ്‍ തോണക്കര പങ്കെടുത്തു.
Next Story

RELATED STORIES

Share it