Alappuzha local

കര്‍ഷക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു രജനി ജയദേവ് പച്ചക്കറി കര്‍ഷക; ശുഭകേശന് രണ്ടാംസ്ഥാനം

ആലപ്പുഴ: ജില്ലയില്‍ സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടപ്പാക്കുന്ന പച്ചക്കറി വികസന പദ്ധതിയുടെ കര്‍ഷക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 11 ഇനങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവര്‍ക്ക് യഥാക്രമം 10,000, 5000, 3000 രൂപ വീതം ലഭിക്കും.
മികച്ച പച്ചക്കറി കര്‍ഷകന്‍: ഒന്നാം സ്ഥാനം- രജനി ജയദേവ്, പറയക്കാട്ട് പള്ളിക്കല്‍, താമരക്കുളം. രണ്ടാം സ്ഥാനം-ശുഭകേശന്‍, പുത്തന്‍ചാലുവെളി, എസ്എന്‍പുരം, സി ജി പ്രകാശന്‍ ചമ്പനാഡ്, മായിത്തറ, മൂന്നാം സ്ഥാനം സാനുമോന്‍. പി എസ് പാപ്പറമ്പില്‍ മായിത്തറ രതീഷ് പി ജി സരോമാലയം, വെണ്‍മണിത്താഴം വെണ്‍മണി.
മികച്ച വിദ്യാലയം: (യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍) ജ്യോതി നികേതന്‍ ഇഎം സ്‌കൂള്‍ തിരുവമ്പാടി, എസ്എന്‍ ട്രസ്റ്റ് എച്ച്എസ്എസ് നെടുവാരംകോട് ചെറിയനാട്, എംഎഎംഎല്‍പിഎസ്. മികച്ച പ്രധാനാധ്യാപകന്‍: (യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍) ടി പ്രസന്നകുമാര്‍, എസ്എന്‍ ട്രസ്റ്റ് എച്ച്എസ്എസ്. നെടുവാരംകോട്, സിസ്റ്റര്‍ വി ടി സിജി, സെന്റ് ജോസഫ് എച്ച്എസ്എസ് ഫോര്‍ ഗേള്‍സ്, ആലപ്പുഴ കെവി കലാധരന്‍, ജിഎല്‍പിഎസ് കോടംതുരുത്ത്, കുത്തിയതോട്. മികച്ച അധ്യാപകന്‍: (യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍) കെഎസ് സാലിമോന്‍, ജ്യോതി നികേതന്‍ ഇഎം സ്‌കൂള്‍ തിരുവമ്പാടി, അജികുമാര്‍, ഗവ. യുപിഎസ് പേരിശേരി, പി വിമല, ആസാദ് മെമ്മോറിയല്‍ പഞ്ചായത്ത് എല്‍പി സ്‌കൂള്‍ മുഹമ്മ. മികച്ച വിദ്യാര്‍ഥി: (യഥാകമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍) കെഎച്ച് നീലകണ്ഠ അയ്യര്‍, പൂവന്നകലേകല്‍ മഠം, കുറത്തികാട്, മാന്നാര്‍, എസ്. നിഖില്‍, ഡിവിഎച്ച്,എസ്എസ്. ചാരമംഗലം, ആഷ്‌ലി കെ ജോണ്‍ സെന്റ് ജോസഫ് എച്ച്എസ്എസ് ഫോര്‍ ഗേള്‍സ്.
മികച്ച ക്ലസ്റ്റര്‍: ഒന്നാം സ്ഥാനം-പാലമേല്‍ എ ഗ്രേഡ് ക്ലസ്റ്റര്‍, പാലമേല്‍ കൃഷിഭവന്‍, രണ്ടാം സ്ഥാനം- സമൃദ്ധി എ ഗ്രഡ് ക്ലസ്റ്റര്‍, വള്ളികുന്നം കൃഷിഭവന്‍, ചാലുങ്കല്‍ ഹരിത ലീഡര്‍ സംഘം, കഞ്ഞിക്കുഴി കൃഷിഭവന്‍. മൂന്നാം സ്ഥാനം- ഗ്രാമശ്രീ ഹരിത സംഘം എ ഗ്രേഡ്, തഴക്കര കൃഷിഭവന്‍, നടീപുറം ക്ലസ്റ്റര്‍ പട്ടണക്കാട് കൃഷിഭവന്‍. മികച്ച സര്‍ക്കാര്‍ സ്ഥാപനം: (യഥാകമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍) ഗവ. ഗേള്‍സ് എച്ച്എസ്എസ് ചേര്‍ത്തല, ഗവ. എച്ച്എസ് പെരുമ്പളം, ഗവ. യുപിഎസ് ഉഴുവ. മികച്ച സര്‍ക്കാരിതര സ്ഥാപനങ്ങള്‍: സി അച്ചുതമേനോന്‍ പഠനകേന്ദ്രം പട്ടണക്കാട്, വാരനാട് സര്‍വീസ് സഹകരണ ബാങ്ക് തണ്ണീര്‍മുക്കം, സാന്റോം കോണ്‍വെന്റ് പള്ളിപ്പുറം.
മികച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍: ഒന്നാം സ്ഥാനം - ആര്‍. സുജാത കൃഷി ചാരുമ്മൂട്, രണ്ടാം സ്ഥാനം-ഇവി ജയാമണി ചേര്‍ത്തല, ആശ അലക്‌സ് പാണാവള്ളി, മൂന്നാം സ്ഥാനം: സാറാ ടി ജോണ്‍ കുത്തിയതോട്, സിജി പ്രസാദ് മാവേലിക്കര. മികച്ച കൃഷി ഓഫിസര്‍: ഒന്നാം സ്ഥാനം-സിജി. സൂസണ്‍, പാലമേല്‍, രണ്ടാം സ്ഥാനം- ജി ഗോപിക വള്ളികുന്നം, ഡി ശിവദാസന്‍ ചേന്നംപള്ളിപ്പുറം, ജെഎസ് ബീന, പട്ടണക്കാട്. മികച്ച കൃഷി അസിസ്റ്റന്റ്: ഒന്നാം സ്ഥാനം- റെനി തോമസ്, വെണ്‍മണി. രണ്ടാം സഥാനം- വി വി അനില്‍ കുമാര്‍, ചെറിയനാട്, മനോജ് മാത്യു, പാലമേല്‍. മൂന്നാം സ്ഥാനം- എ അന്‍സര്‍, പട്ടണക്കാട്, പിഎ സാബു ചേര്‍ത്തല.
Next Story

RELATED STORIES

Share it