Flash News

കര്‍ഷകര്‍ക്ക് മോഹനവാഗ്ദാനങ്ങള്‍, അണിയറയില്‍ ഒരുങ്ങുന്നത് കെണികള്‍

കര്‍ഷകര്‍ക്ക് മോഹനവാഗ്ദാനങ്ങള്‍, അണിയറയില്‍ ഒരുങ്ങുന്നത് കെണികള്‍
X
KRISHIന്യൂഡല്‍ഹി : തന്റെ ബജറ്റിന്റെ നെടുംതൂണുകളായി ധനമന്ത്രി അവതരിപ്പിച്ച ഒന്‍പത് കാര്യങ്ങളില്‍ പ്രഥമസ്ഥാനം നല്‍കിയത് കാര്‍ഷിക മേഖലയ്ക്ക്. രാജ്യത്ത് കര്‍ഷക ആത്മഹത്യകള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ കാര്‍ഷിക മേഖലയ്ക്ക് ആകാംഷയോടെ ഉറ്റുനോക്കുന്ന നിരവധി പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ട്.

ഇതില്‍ ഏറ്റവും പ്രധാനം 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന പ്രഖ്യാപനമാണ്. വരള്‍ച്ചയും വിളനാശവും വിപണിത്തകര്‍ച്ചയും മൂലം നിത്യജീവിതം തന്നെ ചോദ്യചിഹ്നമായിത്തീര്‍ന്ന രാജ്യത്തെ കര്‍ഷകരെ സംബന്ധിച്ചിടത്തോളം ക്രൂരമായ തമാശയായി മാറുകയാണിത്.
അതേസമയം വരുമാനം ഇരട്ടിയാക്കുമെന്ന പ്രഖ്യാപനം രാജ്യത്ത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന രണ്ടാം ഹരിതവിപ്ലവത്തെക്കുറിച്ചുള്ള വ്യക്തമായ സൂചനയായി കണക്കാക്കാം. നീതി ആയോഗ് വൈസ് ചെയര്‍മാന്‍ അരവിന്ദ് പനഗരിയയും  പ്രധാനമന്ത്രിനരേന്ദ്രമോഡിയും സമീപകാലത്ത്്് ഇതുസംബന്ധിച്ച സൂചനകള്‍ നല്‍കിയിട്ടുണ്ട്്്. ആധുനിക സാങ്കേതികവിദ്യയും ജനിതകവിളകളും അടിസ്ഥാനമാക്കിയുള്ള കൃഷിയാണ് രണ്ടാം ഹരിതവിപ്ലവത്തിന്റെ അജണ്ടയെന്നും വെളിവാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. [related]കാര്‍ഷികമേഖലയെ കൈപിടിച്ചുയര്‍ത്താനെന്ന പേരില്‍ നടപ്പാക്കപ്പെടുന്ന രണ്ടാം ഹരിതവിപ്ലവും ഇത്തരത്തില്‍ ഇന്ത്യയിലെ പരമ്പരാഗത കര്‍ഷകസമൂഹത്തെന്നെ ഇല്ലാതാക്കുമെന്ന ആശങ്കയാണ് ഇതിലൂടെ ഉയരുന്നത്. പാട്ടകൃഷിയ്ക്ക് നിയമസാധുത നല്‍കുവാനുള്ള അറിയറ നീക്കങ്ങളും ഈ പ്രഖ്യാപനത്തോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്. കൃഷിഭൂമി കോര്‍പ്പറേറ്റുകള്‍ക്ക്്് തീറെഴുതുവാന്‍ ഇടവരുത്തുന്ന നിയമനിര്‍മാണമാണിതെന്ന ആരോപണങ്ങളും ഇതിനകം ഉയര്‍ന്നിട്ടുണ്ട്്്.
കാര്‍ഷികമേഖലയെ രക്ഷപ്പെടുത്തുന്നതിന് പകരം മോഹനവാഗ്ദാനങ്ങള്‍ നല്‍കി കര്‍ഷകരെ പെരുവഴിയിലാക്കാനുള്ള തന്ത്രങ്ങളാണ് ബജറ്റില്‍ ഉരുത്തിരിഞ്ഞിട്ടുള്ളത് എന്ന് വരും നാളുകളില്‍ കൂടുതല്‍ വ്യക്തമാക്കപ്പെടും.

Next Story

RELATED STORIES

Share it