കര്‍ണാടക ഹജ്ജ് മന്ത്രി കരിപ്പൂര്‍ ഹജ്ജ് ഹൗസ് സന്ദര്‍ശിച്ചു

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ടറിഞ്ഞ് കര്‍ണാടക ഹജ്ജ് മന്ത്രി കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍. കര്‍ണാടക, പബ്ലിക് റിലേഷന്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ ആ ന്റ് ഹജ്ജ് വകുപ്പ് മന്ത്രിയായ റോഷന്‍ ബെയ്ഗാണ് ഇന്നലെ ഹജ്ജ് ഹൗസ് സന്ദര്‍ശിച്ചത്.
അദ്ദേഹം പ്രവര്‍ത്തനങ്ങള്‍ ചോദിച്ചറിഞ്ഞു. കര്‍ണാടക ഹജ്ജ് ഹൗസ് ബംഗളൂരുവില്‍ ഈ ഹജ്ജ് സീസണില്‍ ഉദ്ഘാടനം ചെയ്യുമെന്നു മന്ത്രി പറഞ്ഞു. ഹജ്ജ് അസിസ്റ്റന്റ് സെക്രട്ടറി ഇ സി മുഹമ്മദ്, കോ-ഓഡിനേറ്റര്‍ മുജീബ് പുത്തലത്ത്, പി പി മൂസ, നസിം പുളിക്കല്‍, അബ്ദുസത്താര്‍, കെ കെ റഫീഖ, അശ്‌റഫ് മടാന്‍ എന്നിവര്‍ ചേര്‍ന്ന് റോഷന്‍ ബെയ്ഗിനെ സ്വീകരിച്ചു.
Next Story

RELATED STORIES

Share it