കര്‍ണാടക മുഖ്യന് വഴിയൊരുക്കാന്‍ 5000 ലിറ്റര്‍ വെള്ളം പാഴാക്കി

ബാല്‍ഗോട്ട്: (കര്‍ണാടക): വരള്‍ച്ചാ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെ മുഖ്യമന്ത്രി സിദ്ധാരാമയ്യ യാത്രചെയ്ത വഴിയില്‍ പൊടി ഒതുക്കുന്നതിനായി രണ്ട് ടാങ്കര്‍ ലോറി വെള്ളമൊഴിച്ചതു വിവാദമായി. വരള്‍ച്ചാ ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിന്റെ ഭാഗമായാണ് സിദ്ധാരാമയ്യ ചൊവ്വാഴ്ച ബിലാഗിയില്‍ എത്തിയത്.
കവി കനകദാസന്റെ പ്രതിമയില്‍ ഹാരമണിയിക്കുന്നതിന് സിദ്ധാരാമയ്യ എത്തുന്നതിന് മുമ്പാണ് അദ്ദേഹത്തിന് പോകുന്ന വഴിയിലെ പൊടി ഒതുക്കാന്‍ 5000 ലിറ്ററിന്റെ രണ്ട് ടാങ്കര്‍ വെള്ളമൊഴിച്ചത്. സംഭവം സംബന്ധിച്ച് ഡെപ്യൂട്ടി കമ്മീഷണറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ യാത്രക്ക് വെള്ളം പാഴാക്കിയതിനെതിരെ ബിജെപി രംഗത്തെത്തി.
Next Story

RELATED STORIES

Share it