കര്‍ണാടക മന്ത്രിയെ ഫോണില്‍ പുലഭ്യം പറഞ്ഞ ആള്‍ അറസ്റ്റില്‍

ബംഗളൂരു/മംഗളൂരു: നിരന്തരം വൈദ്യുതി മുടക്കത്തിനെതിരേ പ്രതിഷേധിച്ച് കര്‍ണാടക ഊര്‍ജമന്ത്രി ഡി കെ ശിവകുമാറിനെ ഫോണില്‍ പുലഭ്യംപറഞ്ഞ സംഭവത്തില്‍ ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കന്നട ജില്ലയിലെ ബെല്ലാരി സ്വദേശിയായ ഗിരിധര്‍ റായ് ആണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. അറസ്റ്റിലായ ഗിരിധര്‍ ബിജെപി പ്രവര്‍ത്തകനാണെന്നും ഇയാള്‍ സ്ഥിരമായി ഊര്‍ജവകുപ്പിന്റെ കോള്‍ സെന്ററില്‍ വിളിച്ചു തന്നെയും തന്റെ വകുപ്പ് ജീവനക്കാരെയും അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്ന് മന്ത്രി കുറ്റപ്പെടുത്തി. തന്റെ ആവശ്യപ്രകാരമാണ് പോലി സ് നടപടിയെ ന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it