കര്‍ണാടക പോലിസ് സമരശ്രമം വിഫലം

ബംഗളൂരു: കര്‍ണാടകത്തില്‍ സമരം നടത്താനുള്ള പോലിസുകാരുടെ ശ്രമം സംസ്ഥാന സര്‍ക്കാര്‍ വിഫലമാക്കി. സമരക്കാര്‍ ഉന്നയിച്ച ചില ആവശ്യങ്ങള്‍ അംഗീകരിക്കുകയും അവര്‍ക്കെതിരേ കടുത്ത ശിക്ഷാ നടപടികളുണ്ടാവുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. അത് ഫലംകണ്ടു. കൂട്ട അവധി എടുക്കുന്നതില്‍ നിന്ന് പോലിസുകാര്‍ പിന്മാറി. മുതിര്‍ന്ന ഓഫിസര്‍മാരില്‍ നിന്നുള്ള പീഡനത്തിനെതിരേയും വേതന വര്‍ധന ആവശ്യപ്പെട്ടും ഇന്നലെ കൂട്ട അവധിയെടുക്കാനായിരുന്നു പോലിസുകാരുടെ സംഘടന തീരുമാനിച്ചിരുന്നത്.
മറ്റു സംസ്ഥാനങ്ങളിലെ വേതന വ്യവസ്ഥയ്ക്കു തുല്യമായി വേതനം പരിഷ്‌കരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. സമരത്തെ ചെറുക്കാന്‍ സര്‍ക്കാര്‍ പോലിസിനെയും അനുബന്ധ സേവനങ്ങളെയും ''എസ്മ'യില്‍പ്പെടുത്തിയിരുന്നു. ക്രമസമാധാന പാലനത്തിന് കേന്ദ്രസേനയെ വിന്യസിച്ചു. എല്ലാ ജില്ലകളിലും പോലിസുകാര്‍ ഹാജരായതായി കര്‍ണാടക ഡിജിപി ഓം പ്രകാശ് അറിയിച്ചു. സംസ്ഥാനത്ത് നൂറു ശതമാനം പോലിസുകാരും ജോലിക്കു ഹാജരായതായി മുഖ്യമന്ത്രി സിദ്ധരാമയ്യയും പറഞ്ഞു.
Next Story

RELATED STORIES

Share it