കര്‍ണാടക: പോലിസ് സമരത്തിനെതിരേ 'എസ്മ'

ബംഗളൂരു: ഈ മാസം 4ന് കൂട്ട അവധിയെടുക്കുമെന്ന പോലിസ് സംഘടനയുടെ ഭീഷണി നേരിടാന്‍ സംസ്ഥാന പോലിസും ബന്ധപ്പെട്ട സേവനവും 'എസ്മ' നിയമത്തിനു കീഴിലാക്കി കര്‍ണാടക സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. പോലിസിന്റെ അച്ചടക്കലംഘനത്തിനെതിരേ മുഖ്യമന്ത്രി സിദ്ധാരാമയ്യ മുന്നറിയിപ്പു നല്‍കിയതിനു പിന്നാലെയാണു വിജ്ഞാപനം. ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നുള്ള പീഡനം, അവധി നിഷേധം, അപര്യാപ്തമായ വേതനം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കു പരിഹാരം തേടിയാണ് കോണ്‍സ്റ്റബിള്‍മാര്‍ സമരത്തിനിറങ്ങുന്നത്.
Next Story

RELATED STORIES

Share it