കര്‍ണാടകയില്‍ രഹസ്യ ആണവ കേന്ദ്രം നിര്‍മിക്കുന്നെന്ന് റിപോര്‍ട്ട്

ന്യൂഡല്‍ഹി: സൈനികേതര ആവശ്യത്തിനുള്ള ആണവ ശക്തി മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യ ദക്ഷിണ കര്‍ണാടകയില്‍ രഹസ്യ സംവിധാനമൊരുക്കുന്നതായി റിപോര്‍ട്ട്. വിദേശ കാര്യങ്ങളെ സംബന്ധിച്ച അന്താരാഷ്ട്ര മാസികയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
അയല്‍ രാജ്യങ്ങളെ അസ്വസ്ഥമാക്കുന്ന വിധത്തില്‍ തങ്ങളുടെ ആയുധങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുവാനും കാലാനുസൃതമാക്കാനും ഇന്ത്യ ശ്രമിക്കുന്നുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു. ഇതിനുള്ള പദ്ധതി 2012 ല്‍ ആരംഭിച്ചിട്ടുണ്ട്. പദ്ധതിക്കു വേണ്ടി കര്‍ണാടകയിലെ ചള്ളാക്കരയില്‍ ആദിവാസി മേഖലയിലെ ഒരു പുല്‍പ്രദേശം കമ്പിവേലി കെട്ടി തിരിച്ചിട്ടുണ്ട്. അവിടെ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ആണവ ഗവേഷണ ലബോറട്ടറികളും ആയുധങ്ങളും വിമാനങ്ങളും പരീക്ഷിക്കാനുള്ള സംവിധാനങ്ങളാണ് തയ്യാറായി വരുന്നതെന്നും മാസിക വെളിപ്പെടുത്തുന്നു.
2017 ആവുമ്പോഴേക്കും ഈ സംവിധാനങ്ങള്‍ പൂര്‍ത്തിയാവുമെന്നാണ് വിദഗ്ധര്‍ കരുതുന്നത്. ഈ സ്ഥലം ഇന്ത്യയുടെ സമ്പുഷ്ട യുറേനിയം ഇന്ധനത്തിന്റെ സംഭരണ കേന്ദ്രമായി മാറുമെന്നാണ് വാഷിങ്ടണിലെയും ലബനനിലെയും വിദഗ്ധര്‍ കരുതുന്നത്.
ആണവ ആയുധമെന്ന് അറിയപ്പെടുന്ന ഹൈഡ്രജന്‍ ബോംബ് നിര്‍മാണത്തിനും ക്രമേണ നിലവിലുള്ള ആണവായുധങ്ങളുടെ സ്‌ഫോടക ശേഷി വര്‍ധിപ്പിക്കുവാനും ഈ ഇന്ധനം ഉപയോഗിക്കാന്‍ കഴിയുമെന്നും അവര്‍ അഭിപ്രായപ്പെടുന്നു. സര്‍ക്കാരിന്റെ ആണവ ഗവേഷണം വികസിപ്പിക്കുകയും ആണവ നിലയങ്ങള്‍ക്കുള്ള ഇന്ധനം ഉ ല്‍പാദിപ്പിക്കുകയും രാജ്യത്തിന്റെ മുങ്ങിക്കപ്പല്‍ വ്യൂഹത്തെ സഹായിക്കുകയുമാണ് ഈ കേന്ദ്രത്തിന്റെ പ്രാഥമിക ലക്ഷ്യം.
അതിര്‍ത്തി പ്രശ്‌നങ്ങളിലടക്കം പല കാര്യങ്ങളിലും പാകിസ്താനുമായി ഇടഞ്ഞു നില്‍ക്കുന്ന ഇന്ത്യതങ്ങളുടെ ആണവ ശക്തി മെച്ചപ്പെടുത്തേണ്ടതാണെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. ഇന്ത്യയുടെ ആയുധങ്ങളുടെ ശേഖരണം, കൊണ്ടുപോവല്‍, സംരക്ഷണം, ആണവായുധങ്ങളുടെ ഇന്ധനം, അവയുടെ സുരക്ഷ എന്നിവയെപ്പറ്റിയൊക്കെ പാശ്ചാത്യ രാജ്യങ്ങള്‍ക്കുള്ള അറിവ് വളരെ കുറവാണെന്നും മാസിക പറയുന്നു.
Next Story

RELATED STORIES

Share it