Kollam Local

കരുനാഗപ്പള്ളിയില്‍ പെണ്‍വാണിഭ സംഘത്തിലെ നാലുപേര്‍ പിടിയില്‍

കരുനാഗപ്പള്ളി: വീട് വാടകയ്‌ക്കെടുത്ത് പെണ്‍വാണിഭം നടത്തുന്ന സംഘത്തെ രഹസ്യനീക്കത്തിലൂടെ കരുനാഗപ്പള്ളി പോലിസ് പിടികൂടി. രണ്ട് യുവാക്കള്‍ ഓടിരക്ഷപെട്ടു. മാവേലിക്കര അറുനൂറ്റിമംഗലം ദീപുഭവനത്തില്‍ ദീപു(32), ശക്തികുളങ്ങര കണ്ടത്തില്‍വീട്ടില്‍ സ്റ്റെല്ല(48), വടക്കന്‍ മൈനാഗപ്പള്ളി കാരൂര്‍കടവ് ഉഷസില്‍ ശോഭ(36), മൈനാഗപ്പള്ളി മെറിന്‍വില്ലയില്‍ സിലി(രാജമ്മ-38) എന്നിവരാണ് പിടിയിലായത്. താലൂക്ക് ആശുപത്രിക്ക് സമീപം ഗ്യാസ് ഗോഡൗണിന് അടുത്തായി ഒരുവീട് കേന്ദ്രീകരിച്ചാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. സിഐ കെ എ വിദ്യാധരനും സംഘവും വീട് റെയ്ഡ് ചെയ്ത് സംഘത്തെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
Next Story

RELATED STORIES

Share it