Pathanamthitta local

കരുത്ത് തെളിയിച്ച് കേരളത്തിന്റെ പെണ്‍കുട്ടികള്‍

പത്തനംതിട്ട: നിലക്കലില്‍ സമാപിച്ച ദേശീയ സൈക്ലിങ് ചാംപ്യന്‍ഷിപ്പിന്റെ അവസാന ദിനം നിറഞ്ഞു നിന്നത് കേരളത്തിന്റെ കരുത്തറിയിച്ച പെണ്‍കുട്ടികളുടെ പോരാട്ടം. ഇവരുടെ പോരാട്ടമാണ് 37 പോയിന്റുണ്ടായിരുന്ന കേരളത്തിന് മല്‍സരമവസാനിക്കുമ്പോള്‍ 53 പോയിന്റുകള്‍ നേടാന്‍ ഇടയാക്കിയത്.
60 കിലോമീറ്റര്‍ റോഡ് മാസ് സ്റ്റാര്‍ട്ട് (വുമന്‍ എലെറ്റ്) വിഭാഗത്തില്‍ ദേശീയ താരവും സാഫ് ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവുമായ ലിഡിയ മോള്‍ എം സണ്ണി കേരളത്തിന് വേണ്ടി വീണ്ടും സ്വര്‍ണമണിഞ്ഞു.
കേരളത്തിന്റെ തന്നെ കൃഷ്‌ണേന്തു ടി കൃഷ്ണക്ക് ഈയിനത്തില്‍ വെള്ളി. ജൂനിയര്‍ പെണ്‍കുട്ടികളുടെ 40 കി.മീറ്റര്‍ റോഡ് മാസ് സ്റ്റാര്‍ട്ടില്‍ ഒന്നും മൂന്നും സ്ഥാനങ്ങള്‍ നടിയത് മലയാളി കുട്ടികളാണ്. കേരളത്തിന്റെ ജി അമൃത രഘുനാഥ് സ്വര്‍ണവും ഗോപിക എസ് പ്രതാപന്‍ വെങ്കലവും നേടി. ഇതോടെ പോയിന്റ് നിലയില്‍ കേരളം വളരെ മുന്നേറ്റം നടത്തിയെങ്കിലും തുടര്‍ച്ചയായി രണ്ടാം വര്‍ഷവും കര്‍ണാടകക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തൊതുങ്ങുകയായിരുന്നു.
Next Story

RELATED STORIES

Share it